Education

ഗേറ്റ് -2022 : ഇന്നുമുതൽ ഓൺലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം : ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്ങിന് (ഗേറ്റ്–-2022) തിങ്കള്‍ മുതല്‍ അപേക്ഷിക്കാം.

കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ പഠിക്കാവുന്ന എന്‍ജിനിയറിങ്, ടെക്നോളജി, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളിലെ മാസ്റ്റേഴ്സ് / ഡോക്ടറല്‍ പ്രോഗ്രാമുകളിലെയും ആര്‍ട്സ്, സയന്‍സ് വിഷയങ്ങളിലെ ഡോക്ടറല്‍ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് അര്‍ഹത നിര്‍ണയിക്കുന്ന ദേശീയ പരീക്ഷയാണിത്. അവസാന തീയതി സെപ്തംബര്‍ 24.

2022 ഫെബ്രുവരി 5, 6, 12, 13 തീയതികളില്‍ രാവിലെ ഒമ്ബതു മുതല്‍ 12 വരെയും ഉച്ചയ്ക്ക് 2.30 മുതല്‍ 5.30 വരെയുമാണ് പരീക്ഷ.

ഇത്തവണ ജിയോമാറ്റിക്സ് എന്‍ജിനിയറിങ് (ജിഇ), നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മറൈന്‍ എന്‍ജിനിയറിങ് (എന്‍എം) എന്നീ രണ്ട് പേപ്പര്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 29 പേപ്പര്‍ ഇത്തവണയുണ്ട്. കേരളത്തില്‍ ആലപ്പുഴ, എറണാകുളം, ആറ്റിങ്ങല്‍, ചെങ്ങന്നൂര്‍, ഇടുക്കി, കാഞ്ഞിരപ്പള്ളി കൊല്ലം, കോതമംഗലം, കോട്ടയം, മൂവാറ്റുപുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ സെന്ററുകളുണ്ട്.

അപേക്ഷിക്കാനുള്ള യോഗ്യത എന്‍ജിനിയറിങ്, ടെക്നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ്, കൊമേഴ്സ്, ആര്‍ട്സ് ഇവയൊന്നിലെ ബാച്ചിലര്‍ പ്രോഗ്രാമിന്റെ 3–ാം വര്‍ഷമെങ്കിലും പഠിക്കുന്നവര്‍ക്കും, ബിരുദധാരികള്‍ക്കും ‘ഗേറ്റ് ’ എഴുതാം. നിര്‍ദിഷ്ട ബിരുദത്തിനു തുല്യമായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച പ്രൊഫഷണല്‍ അംഗത്വമുള്ളവരെയും പരിഗണിക്കും. ഉയര്‍ന്ന യോഗ്യതകള്‍ നേടിയവര്‍ക്കും എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്കു പ്രായപരിധിയില്ല.

പ്രവേശനത്തിനു താല്‍പ്പര്യമുള്ള സ്ഥാപനങ്ങളില്‍ യഥാസമയം അപേക്ഷിക്കണം. പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കും ‘ഗേറ്റ്’ സ്കോര്‍ പരിഗണിക്കും. ഫലപ്രഖ്യാപനം മുതല്‍ മൂന്ന് വര്‍ഷത്തേക്കാണു പ്രാബല്യം. പരീക്ഷാ ഫലം മാര്‍ച്ച്‌ 17ന് പ്രസിദ്ധീകരിക്കും.

വിവരങ്ങള്‍ക്ക്: https://gate.iitkgp.ac.in

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s