District

കൊച്ചി നേവൽ ഷിപ്പ് യാർഡിൽ 230 അപ്രന്റീസ് ഒഴിവുകൾ; അവസാന തിയതി ഒക്ടോബർ 1, സ്ത്രീകൾക്കും അപേക്ഷിക്കാം

കൊച്ചി : നേവല്‍ ബേസിന്റെ നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡിലെ ട്രെയിനിങ് സ്കൂളില്‍ 230 അപ്രന്റീസ് ഒഴിവുകള്‍.ഒരു വര്‍ഷ പരിശീലനത്തിന് സ്ത്രീകള്‍ക്കും അവസരമുണ്ട്. ഒക്ടോബര്‍ 1വരെ അപേക്ഷിക്കാം. 2022 ജനുവരിയില്‍ പരിശീലനം ആരംഭിക്കും.

ട്രേഡുകളും ഒഴിവും

  • കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് -സിഒപിഎ (20),                                                           
  • ഇലക്‌ട്രീഷ്യന്‍ (18),                                              
  • മെക്കാനിക് ഡീസല്‍ (17),                          
  • ഷിപ്റൈറ്റ്-വുഡ് (14),                                                 
  • ഫിറ്റർ (13),                                                               
  • ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ (11),                       
  • പെയ്ന്റര്‍-ജനറല്‍ (9),                                
  • വെല്‍ഡര്‍-ഗ്യാസ് ആന്‍ഡ് ഇലക്‌ട്രിക് (8),         
  • ഫര്‍ണിച്ചര്‍ ആന്‍ഡ് കാബിനറ്റ് മേക്കര്‍ (7),       
  • മെഷിനിസ്റ്റ് (6),                                                          
  • ടര്‍ണര്‍ (6),                                                  
  • ഇലക്‌ട്രോപ്ലേറ്റര്‍ (6),                                                 
  • പ്ലംബര്‍ (6),                                              
  • ഇലക്‌ട്രോണിക്സ് മെക്കാനിക് (5),                
  • മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ (5),         
  • മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍
  • കണ്ടീഷനിങ് (5),                                            
  • ഇലക്‌ട്രിക്കല്‍ വൈന്‍ഡര്‍ (5),                               
  • മറൈന്‍ എന്‍ജിന്‍ ഫിറ്റര്‍ (5),                    
  • ടെ‌യ്‌ലര്‍-ജനറല്‍ (5),                                        
  • മെക്കാനിക് റേഡിയോ ആന്‍‍ഡ് റഡാര്‍ എയര്‍ക്രാഫ്റ്റ് (5),                                                                       
  • മെക്കാനിക്- ഇന്‍സ്ട്രുമെന്റ് എയര്‍ക്രാഫ്റ്റ് (5),
  • ഇലക്‌ട്രീഷ്യന്‍-എയര്‍ക്രാഫ്റ്റ് (5),                               
  • ബുക് ബൈന്‍ഡര്‍ (4),                                     
  • ഷിപ്റൈറ്റ്- സ്റ്റീല്‍ (4),                                                
  • പൈപ് ഫിറ്റര്‍ (4),                                                    
  • ടിഐജി/എംഐജി വെല്‍ഡര്‍ (4),             
  • ഇന്‍സ്ട്രുമെന്റ് മെക്കാനിക് (3),                                 
  • റിഗര്‍ (3),                                                           
  • മെക്കാനിക് കമ്യൂണിക്കേഷന്‍ എക്യുപ്മെന്റ് മെയ്ന്റനന്‍സ് (3),                                                
  • ഓപ്പറേറ്റര്‍ മെറ്റീരിയല്‍ ഹാന്‍ഡ്‌ലിങ് അറ്റ് റോ
  • മെറ്റീരിയല്‍ ഹാന്‍ഡ്‌ലിങ് പ്ലാന്റ് (3),                        
  • പമ്ബ് ഓപ്പറേറ്റര്‍ കം മെക്കാനിക് (3),                  
  • കേബിള്‍ ജോയിന്റര്‍ (2),                             
  • സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (2),                          
  • ഡ്രൈവര്‍ കം മെക്കാനിക് ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ (2),                                                           
  • പെയിന്റര്‍-മറൈന്‍ (2),                                  ഫൗണ്‍ട്രിമാന്‍ (1),                                           
  • മെക്കാനിക് മറൈന്‍ ഡീസല്‍ (1),                               
  • ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍-പ്രസ് ടൂള്‍സ്, ജിഗ്സ് ആന്‍ഡ് ഫിക്ചേഴ്സ് (1),                                   
  • സിഎന്‍സി പ്രോഗ്രാമര്‍ കം ഓപ്പറേറ്റര്‍ (1),    
  • എന്‍ഗ്രേവര്‍ (1).

യോഗ്യത
50% മാര്‍ക്കോടെ പത്താം ക്ലാസ്, 65% മാര്‍ക്കോടെ ബന്ധപ്പെട്ട ട്രേഡില്‍ ഐടിഎ (പ്രൊവിഷനല്‍ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് പരിഗണിക്കും). മുന്‍പ് അപ്രന്റിസ് പരിശീലനം നേടിയവരും ഇപ്പോള്‍ പരിശീലനം നേടുന്നവരും അപേക്ഷിക്കേണ്ട. പ്രായപരിധി: 21 വയസ്സ്. അര്‍ഹരായവര്‍ക്ക് ഇളവ്. ശാരീരികയോഗ്യത: ഉയരം 150 സെ.മീ., തൂക്കം 45 കിലോയില്‍ കുറയരുത്. നെഞ്ചളവ്-കുറഞ്ഞത് 5 സെ.മീ. വികാസം. കാഴ്ചശക്തി: 6/6-6/9 (കണ്ണടയോടു കൂടി). സ്റ്റൈപന്‍ഡ് അപ്രന്റിസ് ചട്ടപ്രകാരം. യോഗ്യതാപരീക്ഷയിലെ മാര്‍ക്ക്, എഴുത്തുപരീക്ഷ, ഓറല്‍ പരീക്ഷ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷാഫോം തയാറാക്കി, ഗസറ്റഡ് ഓഫിസര്‍/ ഐടിഐ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച്‌ താഴെ പറയുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ആറ് പാസ്പോര്‍ട്ട്സൈസ് ഫോട്ടോയും സഹിതം സാധാരണ തപാലില്‍ അയയ്ക്കണം.

എസ്‌എസ്‌എല്‍സി മാര്‍ക്ക് ഷീറ്റ് (പ്രായം തെളിയിക്കുന്നതിന്).
ഐടിഐ (എന്‍സിവിടി) മാര്‍ക്ക്‌ലിസ്റ്റ്.
കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് (എസ്‌സി/എസ്ടി/ഒബിസി).
വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍).
ആംഡ് ഫോഴ്സസ് പഴ്സനല്‍/ വിമുക്തഭടന്‍മാരുടെ മക്കള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ്.
ഡിഫന്‍സ് സിവിലിയന്‍/ ഡോക്‌യാഡ് ഉദ്യോഗസ്ഥരുടെ മക്കള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ്.
ഗസറ്റഡ് ഓഫിസര്‍ ഒപ്പിട്ട സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്.
പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്.
എന്‍സിസി, സ്പോര്‍ട്സ് യോഗ്യതയുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ്.
കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്/ കോവിന്‍ റജിസ്ട്രേഷന്‍ വിവരങ്ങള്‍.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s