News

ഓഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതവും ഓണക്കിറ്റും കൈപ്പറ്റാനുള്ളവര്‍ ഇന്നും നാളെയും (ഓഗസ്റ്റ് 30,31) കൈപ്പറ്റേണ്ടതാണ്

തിരുവനന്തപുരം : ഓഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതവും ഓണക്കിറ്റും കൈപ്പറ്റാനുള്ളവര്‍ ഇന്നും നാളെയും (ഓഗസ്റ്റ് 30,31) കൈപ്പറ്റേണ്ടതാണ്.

ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍. കൂടാതെ ഓഗസ്റ്റ് 30ന് സംസ്ഥാനത്തെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് മന്ത്രി അറിയിച്ചു.

“കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച്‌ ഓഗസ്റ്റ് മാസത്തില്‍ കൂടുതല്‍ പേര്‍ റേഷന്‍‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്” ഭക്ഷ്യമന്ത്രി വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചു.

റേഷന്‍ വിഹിതത്തിനൊപ്പം ഓണക്കിറ്റ് ലഭിക്കാത്തവര്‍ക്ക് നാളെയും മറ്റനാളുമായി വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. കിറ്റ് കൈപ്പറ്റാന്‍ ബാക്കിയുള്ളവര്‍ കിറ്റുകള്‍ കൈപ്പറ്റേണ്ടതാണെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ശ്രീകൃഷ്ണ ജയന്തി അവധി ആണെങ്കിലും റേഷന്‍ കട തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. ഓഗസ്റ്റ് 28 വരെ 83,26,447 ലക്ഷം കിറ്റുകള്‍ കാര്‍ഡുടമകള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

കാര്‍ഡുകളുടെ ഇനം തിരിച്ചുള്ള വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

(കാര്‍ഡുകളുടെ എണ്ണം-കിറ്റ് കൈപ്പറ്റിയവരുടെ എണ്ണം- ശതമാനം എന്ന ക്രമത്തില്‍)

  • 5,83,536 (AAY കാര്‍ഡുകള്‍)- 5,67,521 – 97.25%
  • 32,50,609 (PHH കാര്‍ഡുകള്‍) – 31,42,198 – 96.66%
  • 24,96,285(NPS കാര്‍ഡുകള്‍) – 22,93,529 – 91.87%
  • 27,33,459(NPNS കാര്‍ഡുകള്‍) – 23,23,199 – 85%

ആകെ കാര്‍ഡുകള്‍-90,63,889 – കിറ്റ് കൈപ്പറ്റിയവരുടെ ആകെ എണ്ണം-83,26,447 (91.86%)

ആഗസ്റ്റ് മാസത്തെ സാധാരണ റേഷന്‍ വിഹിതം ആകെ കാര്‍ഡുകളുടെ 93.99% ഉം PMGKAY പ്രകാരമുള്ള വിഹിതം 92.18%ഉം കാര്‍ഡുടമകള്‍ കൈപ്പറ്റിയതായും മന്ത്രി അറിയിച്ചു. 30,31 തിയതികളിലായി പരമാവധി കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.

തിരുവോണത്തിന് മുമ്ബ് ഓണക്കിറ്റ് വിതരണം പൂര്‍ത്തിയാക്കനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വിതരണം പൂര്‍ത്തിയാകാത്തതിനാല്‍ ഓണത്തിന്റെ അവധിക്ക് ശേഷം വിതരണം നടത്താനായിരുന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചിരുന്നത്. വകുപ്പ് പുറത്ത് വിട്ടിരിക്കുന്ന കണക്ക് പ്രകാരം ഇനി ഏകദേശം 8 ശതമാനത്തോളം കര്‍ഡ് ഉടമകള്‍ കിറ്റ് വാങ്ങാനുണ്ട്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s