Accident

തൃശ്ശൂർ തൃപ്രയറിൽ ബൈക്ക് തൂണിലിടിച്ച് പതിനെഴുകാരൻ മരിച്ചു

തൃശ്ശൂർ : തൃപ്രയാര്‍ ബൈക്ക് തൂണിലിടിച്ച്‌ പതിനേഴുകാരന്‍ മരിച്ചു. മകനെ തിരഞ്ഞെത്തിയ പിതാവാണ് അപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. കോരിയെടുത്ത് പൊലീസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മകന്‍ മരണത്തിന് കീഴടങ്ങി. വലപ്പാട് കുരിശുപള്ളിക്കു മുന്നില്‍ ദേശീയപാതയോരത്തെ ഹോട്ടലിന്റെ തൂണില്‍ ബൈക്കിടിച്ച്‌ തലയില്‍ സാരമായി പരിക്കേറ്റ നിലയിലാണ് വിജി, മകന്‍ അവിനെ കാണുന്നത്.

ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. തൃപ്രയാര്‍ സെന്ററിന് സമീപം ഭക്ഷണശാല നടത്തുകയാണ് തൃപ്രയാര്‍ എടയ്ക്കാട്ട് പണിക്കശ്ശേരി വീട്ടില്‍ വിജി. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ നായയുടെ കുരകേട്ട് സമീപത്ത് താമസിക്കുന്ന വിജിയുടെ സഹോദരി എഴുന്നേറ്റുനോക്കിയപ്പോള്‍ ബൈക്ക് ആരോ തള്ളിക്കൊണ്ടുപോകുന്നതു കണ്ടു. വിജിയെ വിളിച്ച്‌ സഹോദരി ഇക്കാര്യം പറഞ്ഞു.

കൂടെ കിടന്നിരുന്ന മകനെ കാണാതായപ്പോള്‍ ബൈക്കില്‍ പോയത് മകനാണെന്ന് വിജിക്ക് ഉറപ്പായി. സ്‌കൂട്ടറില്‍ പോയി തിരയുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ട നിലയില്‍ മകനെ കണ്ടത്. സ്ഥലത്തെത്തിയ വലപ്പാട് പൊലീസ് ഉടന്‍തന്നെ തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയിലും പിന്നീട് ജൂബിലി മിഷന്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്ലസ്ടു കഴിഞ്ഞുനില്‍ക്കുകയായിരുന്നു അവിന്‍. അമ്മ: ജലജ. സഹോദരി: സോനം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s