Cyber crime

ഒ ടി പി തട്ടിപ്പിലും, വ്യാജ ലോൺ സൈറ്റുകളിലും വഞ്ചിതരാകരുത്; സിറ്റി പോലീസ് കമ്മീഷണർ

തിരുവനന്തപുരം : ദേശസാല്‍കൃത ബാങ്കുകളുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച്‌ കബളിപ്പിച്ച്‌ ഒ.ടി.പി നമ്ബര്‍ കരസ്‌ഥമാക്കി നടത്തുന്ന തട്ടിപ്പുകളിലും, ഉടനടി ലോണ്‍ നല്‍കാമെന്ന വ്യാജേന അംഗീകാരമില്ലാത്ത സൈറ്റുകള്‍ ഉണ്ടാക്കി വ്യക്‌തിഗത വിവരങ്ങള്‍ ചോര്‍ത്തുന്ന തട്ടിപ്പുകളിലും വഞ്ചിതരാകാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്‌ തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മീഷണര്‍ അറിയിച്ചു.

സമീപകാലത്ത്‌ ഓണ്‍ലൈന്‍ പണം തട്ടിപ്പും സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സിറ്റി പോലീസ്‌ ഓഗസ്‌റ്റ് 1 മുതല്‍ ആരംഭിച്ച ബോധവല്‍ക്കരണ മാസാചരണത്തിന്റെ ഭാഗമായുളള പ്രചരണപരിപാടികള്‍ തുടരുന്നു. വിവിധ മാധ്യമങ്ങളിലൂടെ പോലീസ്‌ നല്‍കിയ മുന്നറിയിപ്പുകളുടെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞ മൂന്നാഴ്‌ചയായി നിരവധിപേരാണ്‌ സിറ്റി സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട്‌ സംശയനിവാരണം നടത്തിയത്‌.
പോലീസ്‌ നല്‍കുന്ന മുന്നറിയിപ്പുകളും മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിച്ചാല്‍ എല്ലാത്തരം സൈബര്‍ തട്ടിപ്പുകളും തടയാന്‍ കഴിയുമെന്നും കമ്മീഷണര്‍ അറിയിച്ചു.

Categories: Cyber crime, Online fraud

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s