
8, 10, 12 ക്ലാസുകളില്‍ വിജയിച്ചവര്‍ക്ക് ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ അവസരം. റിക്രൂട്ട്മെന്റ് റാലി ഓഗസ്റ്റ് 25 ന് അവസാനിക്കും
അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://joinindianarmy.nic.in എന്ന ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി, കോണ്‍സ്റ്റബിള്‍ ക്ലാര്‍ക്ക്, കോണ്‍സ്റ്റബിള്‍ ട്രേഡ്സ്മാന്, കോണ്‍സ്റ്റബിള്‍ (ഫാര്‍മ) എന്നീ തസ്തികകളിലേയ്ക്കാണ് സൈന്യം നിയമനം നടത്തുന്നത്. കോണ്‍സ്റ്റബിള്‍ ട്രേഡ്സ്മാന് തസ്തികയിലേക്കുള്ള റാലി മാര്‍ച്ചില്‍ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നടന്നിരുന്നു. കൂടാതെ ഈ വര്‍ഷം നവംബര്‍ 6 മുതല്‍ നവംബര്‍ 16 വരെ ഹിമാചല്‍ പ്രദേശിലെ കുളു, ലഹൗള്‍ സ്പിതി, മണ്ടി എന്നിവിടങ്ങളില്‍ സിപോയ് ഡി ഫാര്‍മ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് റാലി നടക്കും.
പ്രായം: കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി തസ്തികയില്‍, അപേക്ഷകന്റെ ജനനത്തീയതി ഒക്ടോബര്‍ 1, 2000 മുതല്‍ ഏപ്രില്‍ 1, 2004 വരെ ആയിരിക്കണം. അതേസമയം, കോണ്‍സ്റ്റബിള്‍ (ഫാര്‍മ) തസ്തികയില്‍, അപേക്ഷകന്റെ ജനനത്തീയതി 1996 ഒക്ടോബര്‍ 1 നും 30 സെപ്റ്റംബര്‍ 2002നും ഇടയില്‍ ആയിരിക്കണം. കോണ്‍സ്റ്റബിള്‍ ക്ലാര്‍ക്കിനും കോണ്‍സ്റ്റബിള്‍ ട്രേഡ്സ്മാന് തസ്തികയ്ക്കും അപേക്ഷകന്റെ ജനനത്തീയതി 1998 ഒക്ടോബര്‍ 1 മുതല്‍ 2004 ഏപ്രില്‍ 1 വരെ ആയിരിക്കണം.
വിദ്യാഭ്യാസം: ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഡി ഫാര്‍മയില്‍ ബിരുദാനന്തര ബിരുദം കോണ്‍സ്റ്റബിള്‍ (ഫാര്‍മ) തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥിക്ക് നിര്‍ബന്ധമാണ്. കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടിക്ക് അപേക്ഷകന് കുറഞ്ഞത് 45 ശതമാനം മാര്‍ക്കോടെ 10-ാം ക്ലാസ്സും, കോണ്‍സ്റ്റബിള്‍ ക്ലാര്‍ക്ക് തസ്തികയ്ക്ക് 60 ശതമാനം മാര്‍ക്കോടെ 10, +12 ക്ലാസുകള്‍ പാസായിരിക്കണം. കോണ്‍സ്റ്റബിള്‍ ട്രേഡ്സ്മാന് തസ്തികയില്‍, ഉദ്യോഗാര്‍ത്ഥി 8 അല്ലെങ്കില്‍ 10-ാം ക്ലാസ് പാസായിരിക്കണം.
തിരഞ്ഞെടുക്കല്‍ പ്രക്രിയയില്‍, ഉദ്യോഗാര്‍ത്ഥികളെ ശാരീരിക ക്ഷമത, മെഡിക്കല്‍ ടെസ്റ്റുകള്‍ എന്നിവയ്ക്ക് വിധേയമാക്കും. വിജയികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൊതു പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാം. കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അന്തിമ തിരഞ്ഞെടുപ്പ് നടത്തൂ.
അവിവാഹിതരായ വനിതകള്‍ക്കായി സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി (വനിത മിലിറ്ററി പോലീസ്) തസ്തികയിലെ 100 ഒഴിവുകളില്‍ നിയമനം നടത്താന്‍ കഴിഞ്ഞ മാസം ഇന്ത്യന്‍ ആര്‍മി അപേക്ഷ ക്ഷണിച്ചിരുന്നു. 17.5 മുതല്‍ 21 വയസ്സിന് ഇടയ്ക്കുള്ള അവിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യതയുണ്ടായിരുന്നത്. . ഉദ്യോഗാര്‍ത്ഥികള്‍ അവിവാഹിതരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. സര്‍വീസിനിടെ മരണപ്പെട്ട പ്രതിരോധ സേനാംഗങ്ങളുടെ വിധവകള്‍ക്ക് ഉയര്‍ന്ന പ്രായപരിധി 30 വയസായിരുന്നു.
Categories: Job