Crime News

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്; കവര്‍ച്ചാ ആസൂത്രണ കേസില്‍ രണ്ട് പേരെ മുംബെയില്‍ നിന്നും പിടികൂടി

മുംബെ : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാ ആസൂത്രണ കേസില്‍ രണ്ട് പേരെ മുംബെയില്‍ നിന്നും പിടികൂടി. മുക്കം കൊടിയത്തൂര്‍ സംഘത്തിലെ രണ്ടു പേരാണ് ഇവര്‍. സഹോദരങ്ങളായ കൊടിയത്തൂര്‍ സ്വദേശികളായ എല്ലേങ്ങല്‍ ഷബീബ് റഹ്മാന്‍ (26), മുഹമ്മദ് നാസ് (22) എന്നിവരെയാണ് മുംബൈ ഒളിത്താവളത്തില്‍ നിന്നും പിടികൂടിയത്.

മുംബൈയില്‍ മയക്കുമരുന്ന് വിപണനത്തിന് കുപ്രസിദ്ധിയാര്‍ജ്ജിച്ച മസ്ജിദ് ബന്തര്‍ എന്ന സ്ഥലത്ത് ചേരിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. എസിയും ഇന്‍്റര്‍നെറ്റ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഉള്ള റൂമില്‍ ഒരു മാസത്തോളം കഴിക്കാനുള്ള ഭക്ഷണ സാധനങ്ങളും ഇവര്‍ കരുതിയിരുന്നു. ഇവരുടെ സഹോദരനായ അലി ഉബൈറാനാണ് സ്വര്‍ണ്ണക്കടത്ത് മാഫിയയിലെ മുംബൈ സൗഹൃദം ഉപയോഗിച്ച്‌ ഇവര്‍ക്ക് ഒളിച്ചു താമസിക്കാനുള്ള സൗകര്യം ഒരുക്കിയത്.

ഇയാളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ച് സഹോദരങ്ങളും ഇതില്‍ പ്രതികളാണ്. ഇതോടെ ഈ സംഘത്തില്‍ ഉള്‍പ്പെട്ട ഏഴു പേരും രണ്ട് വാഹനങ്ങളും പിടിയിലായി. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് 33 പേര്‍ പിടിയിലായി.

ഇതുവരെ ആര്‍ക്കും തന്നെ ഈ കേസില്‍ ജാമ്യം ലഭിച്ചിട്ടില്ല. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ രേഖകളില്ലാത്ത വാഹനം ഇടിച്ച്‌ കൊലപ്പെടുത്താനുള്ള ഗൂഡാലോചന നടക്കുന്നതായുള്ള ശബ്ദസന്ദേശം അന്വേഷണ സംഘത്തിന് ലഭിച്ചതോടെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.

പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്.പി. കെ. അഷറഫ് പ്രത്യേക അന്വേഷണ സംഘങ്ങളായ കരിപ്പൂര്‍ ഇന്‍സ്പക്ടര്‍ ഷിബു, വാഴക്കാട് എസ്.ഐ. നൗഫല്‍, ശശി കുണ്ടറക്കാട്, സത്യനാഥന്‍ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ്, എ.എസ്.ഐ. ബിജു സൈബര്‍ സെല്‍ മലപ്പുറം, കോഴിക്കോട് റൂറല്‍ പോലീസിലെ സുരേഷ് വി.കെ., രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹന്‍ ദാസ്, ഹാദില്‍ കുന്നുമ്മല്‍ ഷഹീര്‍ പെരുമണ്ണ, എസ്.ഐമാരായ സതീഷ് നാഥ്, അബ്ദുള്‍ ഹനീഫ, ദിനേശ് കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ ദിവസം കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാ ആസൂത്രണ കേസിലെ പ്രതികളും ഇവരെ ഒളിവില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച ആളും അടക്കം നാല്‌ പേര്‍ കൂടി പോലീസ് പിടികൂടിയിരുന്നു . ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുംബൈയിലേക്ക് വ്യാപിപ്പിച്ചത്.

കൊടിയത്തൂര്‍ സ്വദേശികളും സഹോദരങ്ങളുമായ എല്ലേങ്ങല്‍ അലി ഉബൈറാന്‍ (24), എല്ലേങ്ങല്‍ ഉബൈദ് അക്തര്‍ (19), പരപ്പന്‍ പോയില്‍ സ്വദേശി കുന്നുമ്മല്‍ ഗസ് വാന്‍ ഇബിന്‍ റഷീദ് (20), മുക്കം പുതിയോട്ടില്‍ അര്‍ഷാദ് (24) എന്നിവരെയാണ് മുക്കം, താമരശ്ശേരി അടിവാരം എന്നിവിടങ്ങളില്‍ നിന്ന് കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫിന്‍്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്.

സംഭവദിവസം ജൂണ്‍ 21 ന് ഇവര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിരുന്നു. ഇവര്‍ വന്ന ഫോര്‍ച്ചുണര്‍ വാഹനവും പിടിച്ചെടുത്തു. ഒളിവില്‍ പോയ പ്രതികള്‍ക്ക് സുരക്ഷിതമായി ഒളിവില്‍ കഴിയാനുള്ള താമസ സ്ഥലവും, വാഹനങ്ങളും പണമടക്കമുള്ള സൗകര്യങ്ങളും നല്‍കിയത് അലി ആണ്. ഇയാള് തന്നെയാണ് കേസില്‍ ഉള്‍പ്പെട്ട വാഹനം ഒളിപ്പിച്ചതും ഈ കുറ്റകൃത്യം ചെയ്തതിനാണ് അലി ഉബൈറാനെ അറസ്റ്റുചെയ്തത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s