News

കണ്ടെയ്ന്‍മെന്‍റ് സോണില്‍ കോവിഡില്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിൻ; സര്‍ക്കാര്‍ ഓഫിസുകളില്‍ ഓണാഘോഷ പരിപാടികള്‍ക്ക് വിലക്ക്

തിരുവനന്തപുരം : കണ്ടെയ്ന്‍മെന്‍റ് സോണില്‍ കോവിഡില്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കാന്‍ സംസ്ഥന സര്‍ക്കാര്‍ തീരുമാനം. കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ ഓഫിസുകളില്‍ ഓണാഘോഷ പരിപാടികള്‍ക്ക് അനുമതി നല്‍കേണ്ടെന്നും തീരുമാനിച്ചു.

കണ്ടെയ്​ന്‍മെന്‍റ്​ സോണുകളില്‍ മുഴുവന്‍ പേരെയും പരിശോധന നടത്തും. നെഗറ്റിവ് റിസള്‍ട്ടുള്ള മുഴുവന്‍ പേരെയും മുന്‍ഗണന നല്‍കി വാക്‌സിനേറ്റ് ചെയ്യും.

എല്ലാ പൊതുപരിപാടികള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും യോഗം തീരുമാനിച്ചു.

സര്‍ക്കാര്‍ ഓഫിസുകളില്‍ ഓണത്തോടനുബന്ധിച്ച്‌ പൂക്കളമിടുന്നത്​ ഒഴികെയുള്ള ആഘോഷപരിപാടികള്‍ ഒഴിവാക്കണം
വീടുകള്‍ക്കുള്ളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ ബോധവത്​കരണ പരിപാടികള്‍ ആരോഗ്യവകുപ്പ് സംഘടിപ്പിക്കും

വലിപ്പത്തിനനുസരിച്ച്‌ പത്ത്​ ജില്ലകള്‍ ഒരു ദിവസം 40,000 വാക്‌സിനേഷനും മറ്റ്​ നാല്​ ജില്ലകള്‍ 25,000 വാക്‌സിനേഷനും നല്‍കണമെന്നും നിര്‍ദേശിച്ചു. സംസ്ഥാനത്ത് ആഗസ്​റ്റ്​ 14, 15, 16 തീയതികളില്‍ വാക്‌സിനേഷന്‍ ഡ്രൈവ്
എല്ലാ പൊതുപരിപാടികള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങണം. ഓണ്‍ലൈന്‍ ക്ലാസുകള്‍, പരീക്ഷകള്‍, പ്ലസ് വണ്‍ പ്രവേശനം എന്നിവ ആരംഭിക്കേണ്ടതിനാല്‍ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍നിന്ന്​ ഒഴിവാക്കും

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s