News

പ്ലാസ്റ്റിക് ഉപയോഗത്തിനുള്ള നിയന്ത്രണം ശക്തമാക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി : പ്ലാസ്റ്റിക് ഉപയോഗത്തിനുള്ള നിയന്ത്രണം ശക്തമാക്കാനൊരുങ്ങി കേന്ദ്രം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉത്പാദനം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപന എന്നിവ നിരോധിക്കാനുള്ള പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് അമെൻഡ്മെന്റ് റൂൾസ് 2021 കേന്ദ്രം പുറത്തിറക്കി. 2022 ജൂലായ് മുതലാണ് നിരോധനം. സെപ്റ്റംബർ 30 മുതൽ 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾക്കും നിരോധനം ബാധകമായിരിക്കും.

കേന്ദ്രപരിസ്ഥിതി വനം മന്ത്രാലയമാണ് ചട്ടം പുറത്തിറക്കിയിരിക്കുന്നത്. പ്ലാസ്റ്റിക്കിൽ ഉണ്ടാക്കുന്ന കപ്പ്, പ്ലേറ്റ്, സ്പൂൺ, സ്ട്രോ, മിഠായി കവർ, ക്ഷണക്കത്ത്, സിഗരറ്റ് പാക്കറ്റ് എന്നിവയ്ക്ക് 2022 ജൂലായ് മുതൽ നിരോധനം പ്രാബല്യത്തിൽ വരും. 100 മൈക്രോണിൽ താഴെയുള്ള പിവിസി ബാനറുകളും ഉപയോഗിക്കാനാവില്ല. ഇയർ ബഡ്ഡുകൾക്കും ബലൂണുകൾക്കുമുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പ്ലാസ്റ്റിക് പതാകകൾ, മിഠായി സ്റ്റിക്കുകൾ, ഐസ്ക്രീം സ്റ്റിക്കുകൾ എന്നിവയ്ക്കും നിരോധനം ബാധകമാണ്.

നിലവിൽ 50 മൈക്രോൺ വരെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗിക്കാം. എന്നാൽ സെപ്തംബർ 30 മുതൽ 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ ഉപയോഗിക്കാനാവില്ല. 2023 മുതൽ കുറഞ്ഞ പരിധി 120 മൈക്രോൺ ആയി ഉയർത്തും.

ഒറ്റത്തവണ പ്ലാസ്റ്റിക് നിർമാർജനത്തിന് സംസ്ഥാനങ്ങൾ കർമസമിതി രൂപീകരിക്കണം. സംസ്ഥാനതലപ്രവർത്തനം ഏകോപിപ്പിക്കാൻ ദേശീയതലത്തിലും സമിതി രൂപീകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s