Malappuram

വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്  പ്രിന്റ് ചെയ്ത ടീ ഷര്‍ട്ട് ; ആശയത്തിന് പിന്നിൽ മലപ്പുറത്തുള്ള ഇംപീരിയല്‍ പ്രസ് ഉടമ ഫൈസൽ

മലപ്പുറം : വാക്സിന്‍ എടുത്തോ? പുറത്തിറങ്ങിയാല്‍ ആദ്യം കേള്‍ക്കുന്ന ചോദ്യമാണിത്. എന്തായാലും അടുത്ത തവണ ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ഒരു പുതിയ മാര്‍ഗമുണ്ട്, എന്താണെന്നല്ലേ? വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ പ്രിന്റ് ചെയ്ത ടീ ഷര്‍ട്ട്. മലപ്പുറത്തുള്ള ഇംപീരിയല്‍ പ്രസ് ആണ് വേറിട്ട ആശയത്തിന് പിന്നില്‍.ഇവരുടെ പുതിയ പരീക്ഷണം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വന്‍ ഹിറ്റാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ ടീ ഷര്‍ട്ടിനായി തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് പറയുകയാണ് പ്രസ് ഉടമകളില്‍ ഒരാളായ യു ഫൈസല്‍.

വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിയതോടെ പലരും വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പഴ്സില്‍ വയ്ക്കാവുന്ന സ്മാര്‍ട്ട് കാര്‍ഡ് മാതൃകയിലാക്കുന്നുണ്ട്.

ഇതിന്റെ പ്രിന്റിങ്ങ് തങ്ങളുടെ പ്രസിലും ചെയ്തു നല്‍കുന്നുണ്ട്.കാര്‍ഡ് വാങ്ങാനെത്തിയ ഒരാളാണ് എന്നാല്‍ വാക്സിന്‍ വിവരങ്ങള്‍ ടീ ഷര്‍ട്ടിലും ചെയ്ത് നല്‍കുമോയെന്ന് ചോദിച്ചത്. നല്ല ആശയമാണെന്ന് തോന്നിയതോടെ ചെയ്ത് നല്‍കാമെന്ന് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇത്തരം ടീ ഷര്‍ട്ടുകള്‍ വലിയ ഉപകാരമാകും എന്ന് കരുതി. എന്നാല്‍ എന്തെങ്കിലും നിയമ പ്രശ്നങ്ങള്‍ ഉണ്ടാകുമോയെന്ന ആശങ്കയായിരുന്നു ആദ്യം ഉണ്ടായതെന്ന് ഫൈസല്‍ പറയുന്നു.

ഇതോടെ ആദ്യം ആരോഗ്യവകുപ്പ് അധികൃതരെയാണ് ബന്ധപ്പെട്ടു. ആശയം പറഞ്ഞപ്പോള്‍ തന്നെ അവര്‍ പൂര്‍ണ പിന്തുണ നല്‍കി. ഇതോടെ മൂന്ന് ദിവസം മുന്‍പ് കുറച്ച്‌ ടീഷര്‍ട്ടുകള്‍ ഇത്തരത്തില്‍ പ്രിന്റ് ചെയ്ത് തയ്യാറാക്കി ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഇട്ടു.പ്രതീക്ഷതിനേക്കാള്‍ വേഗത്തില്‍ ടീ ഷര്‍ട്ട് ഹിറ്റായി. ഇപ്പോള്‍ നിരവധി പേര്‍ ടീ ഷര്‍ട്ടിനായി ഓ‍ഡര്‍ നല്‍കിയിട്ടുണ്ട്. ക്ലബ്ബുകാര്‍, കടകളില്‍ നിന്നുള്ളവര്‍,സന്നദ്ധ സേവനത്തിന് പോകുന്നവര്‍, ഫുട്ബോള്‍ കളിക്കാര്‍ ഇവരൊക്കെയാണ് കൂടുതല്‍ സമീപിച്ചതെന്ന് ഫൈസല്‍ പറയുന്നു.

250 രൂപയാണ് ടീ ഷര്‍ട്ടിന് വില. ടീഷര്‍ട്ടില്‍ വാക്സിനേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ വ്യക്തമായി തന്നെ വായിക്കാന്‍ സാധിക്കും. അതേസമയം ക്യൂ ആര്‍ കോഡ‌് പെട്ടെന്ന് സ്‌കാന്‍ ചെയ്യാനാവില്ല. അതിനാല്‍ ടീ ഷര്‍ട്ട് ധരിച്ചാലും ആധാര്‍ കാര്‍‍‍‍‍ഡ് കൈയ്യില്‍ കരുതേണ്ടി വരും. ടീ ഷര്‍ട്ട് വിപണിയില്‍ വന്‍ ഹിറ്റായതിനൊപ്പം പുതിയ ആശയത്തിലൂടെ വാക്സിന്‍ സന്ദേശം ജനങ്ങളില്‍ എത്തിക്കാനാകുമെന്ന സന്തോഷവും ഉണ്ടെന്നും യു ഫൈസല്‍ പറഞ്ഞു.

Categories: Malappuram, News

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s