
കൊല്ലം : ഇ ബുള്‍ ജെറ്റ് വ്ലോഗ് ചെയ്യുന്ന സഹോദരങ്ങളെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട് പൊലീസിനെ സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞയാളെ അറസ്റ്റ് ചെയ്തു. കൊല്ലം രാമന് കുളങ്ങര സ്വദേശി റിച്ചാര്‍ഡ് റിച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇരുപത്തിയെട്ടുകാരനായ ഇയാള്‍ ‘പൊളി സാനം’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നയാളാണ് റിച്ചാര്‍ഡ് റിച്ചു.
രൂക്ഷമായ അസഭ്യങ്ങള്‍ നിറഞ്ഞ പ്രയോഗങ്ങളാണ് ഇയാള്‍ പൊലീസിന് നേരെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നേരെയും ഇയാള്‍ നടത്തിയത്. ഇ ബുള്‍ ജെറ്റുകാരെ പിന്തുണച്ച് കൊണ്ടായിരുന്നു തെറിവിളികള്‍. പൊലീസിന് നേരെ അക്രമണം നടത്താനും ഇയാള്‍ വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.
നേരത്തെയും തെറിവിളി വീഡിയോകളിലൂടെ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരമായിട്ടുണ്ട്.
അതേ സമയം ജാമ്യം കിട്ടിയ ഈ ബുള്‍ ജെറ്റ് വ്ലോഗര്‍മാരായ ലിബിനും എബിനും അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം വീട്ടിലേക്ക് മടങ്ങി. ജാമ്യവാര്‍ത്ത അറിഞ്ഞ് ഇവരെ കാണാനായി നിരവധി പേരാണ് സബ് ജയിലിന് ചുറ്റും തടിച്ച് കൂടിയത്. പൊലീസെത്തി ആളുകളെ നിയന്ത്രിച്ചാണ് ഇരുവരെയും വാഹനത്തില്‍ കയറ്റിയത്. കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലെത്തി പൊതുമുതല്‍ നശിപ്പിച്ചെന്നും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നും കാട്ടി ഇന്നലെയാണ് പൊലീസ് ലിബിനെയും എബിനെയും അറസ്റ്റ് ചെയ്തത്.
Categories: Crime News, Cyber crime, District, Kollam, Social Media