Kannur

ഇ -ബുൾജെറ്റ് ; ആര്‍.ടി ഓഫിസില്‍ വിളയാടിയ യൂട്യൂബർമാര്‍ക്ക് പൊലിസിന്റെ കത്രികപ്പൂട്ട്,സ്റ്റേഷൻ ജാമ്യം നൽകിയില്ല,

കണ്ണൂര്‍ : ആര്‍.ടി ഓഫിസില്‍ വിളയാടിയ യൂട്യൂബർമാര്‍ക്ക് പൊലിസിന്റെ കത്രികപ്പൂട്ട്. ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കാതെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിപ്പിക്കാനാണ് നീക്കം. ഇതോടെ മുന്‍പിന്‍ നോക്കാതെ ആരാധകരെയും കൊണ്ടുവന്ന് മോട്ടോര്‍ വാഹന വകുപ്പ് ഓഫിസില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച യൂട്യൂബർമാര്‍ക്ക് മുട്ടന്‍ പണി കിട്ടുമെന്ന് ഉറപ്പായി.

പ്രതിമാസം ഏഴു ലക്ഷം രൂപ വരുമാനമുള്ള ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കാഴ്‌ച്ചക്കാരുള്ള യൂട്യൂബർമാരിൽ പ്രമുഖരാണ് ഇ-ബുള്‍ജെറ്റ്.

ഈ സഹോദരങ്ങള്‍ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശികളാണ് ഇവര്‍. ടെംപോ ട്രാവലറില്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച്‌ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ചും അപൂര്‍വ്വ കാഴ്‌ച്ചകളെ കുറിച്ചുമുള്ള അവതരണമാണ് ഇ-ബുള്‍ജെറ്റ് യൂട്യൂബർ സഹോദരങ്ങളെ ശ്രദ്ധേയരാക്കിയത്.

മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുമായി വാഹനങ്ങള്‍ അള്‍ട്രേഷന്‍ നടത്തിയതിന് നേരത്തെ ഉടക്കിയിലായിരുന്ന ഇവര്‍ ആസൂത്രിതമായാണ് തങ്ങളുടെ ആരാധകരെ വിളിച്ചു വരുത്തി ആര്‍.ടി ഓഫിസില്‍ അതിക്രമിച്ചു കയറി ബഹളം സൃഷ്ടിച്ചത്. ഇതു പിന്നീട് വൈറലാക്കാനായിരുന്നു ഉദ്യേശം. ഇതിനായി ഇവര്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരെ ചോദ്യം ചെയ്തും തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനും ഇവര്‍ നാടകം കളിക്കുകയായിരുന്നു.

ഇവരുടെ വാഹനമായ ടെംപോ ട്രാവലര്‍ കഴിഞ്ഞദിവസം മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തിരുന്നു. തിങ്കളാഴ്‌ച്ച ആര്‍ ടി ഓഫീസിലെത്താന്‍ ഇവരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ആര്‍ ടി ഓഫിസില്‍ വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ സ്വീകരിക്കാനാണ് ഇവരെ വിളിച്ചു വരുത്തിയത്. എന്നാല്‍ തങ്ങളെ ആര്‍.ടി.ഓഫിസ് അധികൃതര്‍ പീഡിപ്പിക്കുകയാണെന്ന് കാണിച്ച്‌ ഇവര്‍ തങ്ങളുടെ ബ്‌ളോഗിലും യു ട്യൂബ് ചാനലിലും പോസ്റ്റിട്ടിരുന്നു.

ഇതേ തുടര്‍ന്ന് വിവരമറിഞ്ഞ് ഇവരുടെ ആരാധകരും സ്ഥലത്തെത്തിയിരുന്നു. ഇവരോടൊപ്പംആര്‍ ടി ഒ ഓഫീസില്‍ എത്തിയ യൂട്യൂബർ സഹോദരങ്ങള്‍ ഓഫീസിനകത്ത് വെച്ച്‌ ലൈവ് വീഡിയോ ചെയ്യുകയായിരുന്നു. പൊട്ടിക്കരഞ്ഞ് ലൈവ് ചെയ്യാന്‍ തുടങ്ങിയതോടെ ആര്‍ ടി ഒ ഉദ്യോഗസ്ഥര്‍ കണ്ണുര്‍ ടൗണ്‍ പൊലീസിനെ അറിയിക്കുകയും പൊലീസ് എത്തി ഇവരെ ടൗണ്‍ സ്റ്റേഷനിലേക്ക് ബലം പ്രയോഗിച്ച്‌ മാറ്റുകയുമായിരുന്നു.

വാഹനത്തിന്റെ പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടാം തവണയും വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് പൊലിസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയ ബ്‌ളോഗര്‍മാരുടെ ആരാധാകര്‍ ഏറെ നേരെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനു ശേഷമാണ് പിരിഞ്ഞു പോയത്.

യുട്യൂബ് ബ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനം കണ്ണൂര്‍ ആര്‍ ടിഒ കസ്റ്റഡിയില്‍ എടുത്തത് വാഹന മോഡിഫിക്കേഷനുകളെ തുടര്‍ന്നായിരുന്നു. നിയമങ്ങള്‍ അനുസരിക്കാതെ വാഹനത്തിന് രൂപമാറ്റം വരുത്തിയതിനും നികുതി അടയ്ക്കുന്നതിലെ വീഴ്ചയുമാണെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ രാജ്യത്തിന്റെ പലയിടങ്ങളിലും പോകുന്നതിനാല്‍ അതിന് അനുകൂലമായാണ് മോഡിഫിക്കേഷനുകളെന്നാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണികളും മോടിപിടിപ്പിക്കലും പൂര്‍ത്തിയാക്കി എറണാകുളത്ത് നിന്നെത്തിയ വാഹനം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയായിരുന്നു എന്നാണ് ഇ-ബുള്‍ജെറ്റ് ഉടമകള്‍ യുട്യൂബ് വീഡിയോയില്‍ പറയുന്നത്. പിന്നീട് നികുതി സംബന്ധിച്ച വിശദീകരണം നല്‍കി വാഹനം വിട്ടുനല്‍കിയെങ്കിലും അടുത്ത ദിവസം വാഹനം വീണ്ടും പിടിച്ചെടുത്തുവെന്നും സഹോദരങ്ങള്‍ ലൈവ് വീഡിയോയില്‍ പറയുന്നുണ്ട്.

നിലവില്‍ കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s