
റിലയന്‍സ് ജിയോ ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമായി കിടിലന്‍ ഓഫര്‍ നല്‍കുന്നുണ്ട്. എല്ലാ ജിയോഫോണ്‍ പ്ലാനുകള്‍ക്കൊപ്പവും ബൈ വണ്‍ ഗെറ്റ് വണ്‍ എന്ന ഓഫറാണ് കമ്ബനി നല്‍കുന്നത്. ഇതിലൂടെ ഏത് പ്ലാന്‍ റീചാര്‍ജ് ചെയ്താലും ഇരട്ടി ആനുകൂല്യങ്ങള്‍ ലഭിക്കും. ഇന്ത്യയിലെ വലിയൊരു വിഭാഗം 2ജി ഉപയോക്താക്കളെ തങ്ങളുടെ 4ജി നെറ്റ്വര്‍ക്കിലേക്ക് എത്തിക്കാനാണ് കമ്ബനി ജിയോഫോണ്‍ അവതരിപ്പിച്ചത്. പുതിയ ഓഫറിലൂടെ ഉപയോക്താക്കള്‍ക്ക് റീചാര്‍ജ് ചെയ്യുന്ന പ്ലാനിന്റെ ആനുകൂല്യം രണ്ട് മടങ്ങായിട്ടാണ് ലഭിക്കുന്നത്.
ഓഫര്‍
ഈ ഓഫര്‍ കുറച്ച് കാലമായി നിലനില്‍ക്കുന്നുണ്ട്. ഇത് ജിയോഫോണ്‍ റീചാര്‍ജുകള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളു.

ഈ ഓഫര്‍ സാധാരണ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ലഭിക്കില്ല. ജിയോഫോണിന്റെ ആറ് പ്രീപെയ്ഡ് പ്ലാനുകളില്‍ കമ്ബനി ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫര്‍ നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് 75 രൂപയുടെ പ്ലാനാണ് റീചാര്‍ജ് ചെയ്യുന്നത് എങ്കില്‍ 75 രൂപയുടെ അധിക പ്ലാന്‍ തികച്ചും സൗജന്യമായി ലഭിക്കും. സൗജന്യ പ്ലാനില്‍ നിങ്ങള്‍ റീചാര്‍ജ് ചെയ്ത് നേടിയ പ്ലാനിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
ജിയോഫോണിന്റെ 39 രൂപ, 69 രൂപ, 75 രൂപ, 125 രൂപ, 155 രൂപ, 185 രൂപ വിലയുള്ള റീചാര്‍ജ് പ്ലാനുകളില്‍ ബൈ വണ്‍ ഓഫര്‍ ലഭ്യമാണ്.

39 രൂപയുടെ റീചാര്‍ജ് പ്ലാന്‍ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യം നല്കുന്നു. ദിവസവും 100 എംബി ഡാറ്റയും 14 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനില്‍ സൗജന്യ എസ്എംഎസ് ആനുകൂല്യം ലഭിക്കുകയില്ല. നിങ്ങള്‍ ഈ പ്ലാന്‍ വാങ്ങുകയാണെങ്കില്‍ ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറിലൂടെ നിങ്ങള്‍ക്ക് മൊത്തം 200 എംബി ഡാറ്റ ലഭിക്കും.
69 രൂപ പ്രീപെയ്ഡ് പ്ലാന്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യം നല്കുന്നു. ദിവസവും 0.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാന്‍ മൊത്തം 14 ദിവസത്തെ വാലിഡിറ്റിയും നല്കുന്നു. പ്ലാനില്‍ സൗജന്യ എസ്എംഎസ് ഇല്ല. നിങ്ങള്‍ ഇപ്പോള്‍ ഈ പ്ലാന്‍ തിരഞ്ഞെടുക്കുകയാണ് എങ്കില്‍ ഓഫറിലൂടെ ദിവസവും 1 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഓഫര്‍ 69 രൂപ പ്ലാനിനെ മികച്ച പ്ലാനാക്കി മാറ്റുന്നു.

75 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാന്‍ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ് 3 ജിബി ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ 28 ദിവസത്തെ വാലിഡിറ്റിയും പ്ലാന്‍ നല്‍കുന്നുണ്ട്. പുതിയ ഓഫറിലൂടെ ഉപയോക്താക്കള്‍ക്ക് ഈ പ്ലാനിലൂടെ 6 ജിബി ഡാറ്റ ലഭിക്കും.

125 രൂപ പ്രീപെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ്, ദിവസവും 0.5 ഡാറ്റ, 28 ദിവസത്തെ വാലിഡിറ്റി എന്നിവയാണ് ലഭിക്കുന്നത്. ഇപ്പോള്‍ ഈ പ്ലാന്‍ നിങ്ങള്‍ക്ക് ദിവസവും 1ജിബി ഡാറ്റ വീതം നല്കുന്നു. മൊത്തം 28ജിബി ഡാറ്റ ഈ പ്ലാനിലൂടെ നേടാം.
155 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോളിങ് നല്കുന്നു. ദിവസവും 1 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്. നിങ്ങള്‍ ഈ പ്ലാന്‍ ഇപ്പോള്‍ തിരഞ്ഞെടുത്താല്‍ ദിവസവും 2 ജിബി ഡാറ്റ വീതം ലഭിക്കും.
185 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ അണ്‍ലിമിറ്റഡ് വോയ്സ് കോളിങ് പ്രതിദിനം 2 ജിബി ഡാറ്റ, 28 ദിവസത്തെ വാലിഡിറ്റിയും എന്നിവയാണ് നല്‍കുന്നത്. ഓഫറിന്റെ ഭാഗമായി ഈ പ്ലാന്‍ നിങ്ങള്‍ക്ക് ദിവസവും 4 ജിബി ഡാറ്റ നല്‍കും.
Categories: Mobile & Gadgets