
തിരുവനന്തപുരം : റേഷന്‍ കടകള്‍ വഴി എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യമായി നല്കുന്ന ഓണക്കിറ്റില്‍ 570 രൂപ വില വരുന്ന സാധനങ്ങള്‍ ഉണ്ടാകും. കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. സഞ്ചി ഉള്‍പ്പെടെ 16 ഇനങ്ങളാണ് ലഭിക്കുക. വിതരണം സിവില്‍ സപ്ലൈസ് കമ്മിഷണറേറ്റിന്റെ സ്ക്വാഡ് നിരീക്ഷിക്കും.
വിതരണ തീയതി
എ.എ.വൈ (മഞ്ഞ) ജൂലായ് 31, ആഗസ്റ്റ് 1
പി.എച്ച്.എച്ച് (പിങ്ക്) ആഗസ്റ്റ് 4 മുതല്‍ 7 വരെ
എന്‍.പി.എസ് (നീല) 9 മുതല്‍ 12 വരെ
എന്‍.പി.എന്‍.എസ് (വെള്ള) 13 മുതല്‍ 16 വരെ
സാധനങ്ങളും തൂക്കവും :
- പഞ്ചസാര 1 കിലോ.
- വെളിച്ചെണ്ണ 500 ഗ്രാം,
- ചെറുപയര്‍ 500 ഗ്രാം,
- തുവരപ്പരിപ്പ് 250 ഗ്രാം,
- തേയില 100 ഗ്രാം,
- മുളക്/ മുളക് പൊടി 100ഗ്രാം ,
- പൊടിഉപ്പ് 1 കിലോ,
- മഞ്ഞള്‍ 100ഗ്രാം,
- സേമിയ 180ഗ്രാം/ പാലട 180 ഗ്രാം/ ഉണക്കലരി 500 ഗ്രാം,
- കശുഅണ്ടി പരിപ്പ് 50ഗ്രാം,
- ഏലയ്ക്ക 20 ഗ്രാം,
- നെയ്യ് 50 മി.ലി ,
- ശര്‍ക്കരവരട്ടി/ ഉപ്പേരി 100 ഗ്രാം,
- ആട്ട 1 കിലോ,
- ശബരി ബാത്ത് സോപ്പ് 1
Categories: News, Thiruvananthapuram