Gold

30.07.2021 |സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 4,525 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 36,200 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 35,920 രൂപയായിരുന്നു വില. ഗ്രാമിന്റെ നിരക്ക് 4,490 രൂപയും.

ഈ മാസം ഇതുവരെ പവന് 800 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സ്വര്‍ണ വില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ ആണുള്ളത്. സ്വര്‍ണ വില ഇനിയും മുകളിലേക്ക് കുതിക്കാമെന്ന വിലയിരുത്തലിലാണ് സാമ്ബത്തീക വിദഗ്ധര്‍. ട്രോയ് ഔണ്‍സിന് 1827.40 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

ജൂണ്‍ മാസവുമായി താരതമ്യം ചെയ്യുമ്ബോള്‍ സ്വര്‍ണ വിപണി ജൂലൈ മാസത്തില്‍ മുന്നേറ്റം തുടരുകയാണ്. ജൂണ്‍ മൂന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 36,960 രൂപയായിരുന്നു വില. ഇതാണ് ജൂണ്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ നിരക്ക്.

ജൂലൈ 16നും 20നും രേഖപ്പെടുത്തിയ 36,200 രൂപയ്ക്ക് സമാനമായിരിക്കുകയാണ് ഇന്നത്തെ നിരക്ക്. ജൂലൈ ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടന്നത്. പവന് 35,200 രൂപയായിരുന്നു വില. ഈ മാസത്തിന്റെ തുടക്കത്തില്‍

ജൂണ്‍ 30ന് പവന് 35,000 രൂപയിലേക്ക് വില ഇടിഞ്ഞിരുന്നു. മെയ് 26ന് ഒരു പവന്‍ സ്വര്‍ണത്തിന് 36,880 രൂപ വരെ വില എത്തിയിരുന്നു. പിന്നീട് വില ഇടിയുകയായിരുന്നു. അമേരിക്കന്‍ ഫെഡ് പ്രഖ്യാപനങ്ങളെ തുടര്‍ന്ന് ഓഹരി വിപണിയിലും ബോണ്ടിലും ഇന്നലെ കണ്ട തളര്‍ച്ച സ്വര്‍ണത്തിന് അനുകൂലമായി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s