
കോതമംഗലം : നെല്ലിക്കുഴിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പകയാണെന്ന് റിപ്പോര്‍ട്ടുകള്‍. യുവതിയെ അന്വേഷിച്ച് രാഖിൽ കണ്ണൂരില്‍ നിന്നും കോതമംഗലത്ത് എത്തകുകയായിരുന്നു. വാടകവീട്ടില്‍ താമസിക്കുകയായിരുന്ന മാനസയെ കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് നെഞ്ചിലും തലയിലും വെടിവച്ചു. അതിന് പിന്നാലെ സ്വയം നിറയൊഴിച്ച് രാഖിലും ജീവനൊടുക്കി. തലയ്ക്ക് നിറയൊഴിച്ച യുവാവിന്റെ തലയുടെ ഭാഗം പൂര്‍ണമായി ചിതറിതെറിച്ച നിലയിലായിരുന്നു.
മൂന്ന് മണിയോടെയാണ് യുവാവ് പെണ്‍കുട്ടി പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെത്തിയത്.
ഇരുവരും തമ്മില്‍ വാക്കേറ്റം രൂക്ഷമായതിന് പിന്നാലെ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നെഞ്ചിലും തലയിലുമാണ് വെടിവച്ചത്. പെണ്‍കുട്ടി തൽക്ഷണം മരിച്ചു. പിന്നാലെ യുവാവും ജീവനൊടുക്കുകയായിരുന്നു
ഇതിന് മുന്‍പും രാഖിൽ യുവതിയെ തേടി കോളേജില്‍ വന്നിരുന്നെന്ന് സഹപാഠികള്‍ പറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. അങ്ങനെയാണ് യുവതി താമസിക്കുന്ന സ്ഥലം അറിയാന്‍ കഴിഞ്ഞത്. പെണ്‍കുട്ടിയും യുവാവും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇക്കാര്യം അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കണ്ണൂര്‍ പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് പൊലീസ് ഇയാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് ചെയ്തിരന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പെണ്‍കുട്ടി രാഖിലുമായുള്ള ബന്ധം അവസാനിപ്പിച്ചു.
ഇതാണ് കൊലയ്ക്ക് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ടു പേരുടെയും മൃതദേഹങ്ങൾ കോതമംഗലം മാർ ബസേലിയസ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും കണ്ണൂര്‍ സ്വദേശികളാണ്. കോതമംഗലം നെല്ലിക്കുഴി ബിഡിഎസ് കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ട മാനസ
Categories: Crime News, Eranakulam, Murder