
തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളുടെ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ബുധനാഴ്ച മൂന്നുമണിക്ക് ഫലം പ്രഖ്യാപിക്കുക.
കോവിഡിന്റെയും നിയമസഭ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ വൈകിയാണ് പരീക്ഷ ആരംഭിച്ചത്. ഇതിന്റെ മൂല്യ നിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയാക്കി പരീക്ഷ ബോര്‍ഡ് യോഗം ചേര്‍ന്നു.
ജൂലൈ 15നാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ തീര്‍ന്നത്. തുടര്‍ന്ന് 15 ദിവസത്തിനകമാണ് ഫലപ്രഖ്യാപനം. തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരകടലാസ് മൂല്യനിര്‍ണയത്തോടൊപ്പം തന്നെ ടാബുലേഷനും അതാത് സ്കൂളുകളില്‍നിന്ന് തന്നെ ചെയ്തത് ഫലം പ്രഖ്യാപന നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.
ജൂണ്‍ ആദ്യം എഴുത്ത് പരീക്ഷയുടെ മൂല്യനിര്‍ണയം ആരംഭിച്ചപ്പോഴും പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ അവസാനിച്ചിരുന്നില്ല. പരീക്ഷ പേപ്പര്‍ മൂല്യനിര്‍ണയും ജൗണ്‍ 19ഓടെ അവസാനിച്ചു.
അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കേയാണ് ഹയര്‍സെക്കന്‍ഡറി കോഴ്സുകളുടെ ഫലപ്രഖ്യാപനം.
Categories: Education