Education

പ്ലസ് ടു ഫലപ്രഖ്യാപനം ഈ മാസം 28നോ 29നോ ഉണ്ടായേക്കും

തിരുവനന്തപുരം : രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷഫലത്തിന് തിങ്കളാഴ്ച ചേര്‍ന്ന പരീക്ഷ പാസ് ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. ഫലപ്രഖ്യാപന തീയതി ചൊവ്വാഴ്ച തീരുമാനിക്കും. 28നോ 29നോ ഫലം പ്രസിദ്ധീകരിക്കാനാണ് ആലോചന. പനിയെതുടര്‍ന്ന് വിശ്രമത്തിലുള്ള പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുമായി ചര്‍ച്ച ചെയ്തായിരിക്കും തീയതി തീരുമാനിക്കുക. വിജയശതമാനത്തില്‍ വര്‍ധനയുണ്ടായതായാണ് സൂചന. കഴിഞ്ഞവര്‍ഷം 85.13 ശതമാനമായിരുന്നു വിജയം. 4,46,471 പേരാണ് ഇത്തവണ രണ്ടാംവര്‍ഷ പരീക്ഷയെഴുതിയത്. രണ്ടാം വര്‍ഷ വി.എച്ച്‌.എസ്.ഇ പരീക്ഷഫലവും ഹയര്‍സെക്കന്‍ഡറി ഫലത്തിനൊപ്പം പ്രസിദ്ധീകരിക്കും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s