Job

കേരളത്തില്‍ ഐ.ടി തൊഴില്‍ തേടുന്നവര്‍ക്കു മാത്രമായി സൗജന്യ ജോബ് പോർട്ടൽ

കൊച്ചി : കേരളത്തില്‍ ഐ.ടി തൊഴില്‍ തേടുന്നവര്‍ക്കു മാത്രമായി ഐ.ടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി തുടക്കമിട്ട സൗജന്യ ജോബ് പോര്‍ട്ടല്‍ വന്‍ വിജയം. ഒരു വര്‍ഷം പിന്നിടുമ്ബോള്‍ മികച്ച പ്രതികരണമാണ് തൊഴിലന്വേഷകരില്‍ നിന്നും ഐ.ടി കമ്ബനികളില്‍ നിന്നും ലഭിക്കുന്നതെന്ന് അണിയറ ശില്പികള്‍ പറയുന്നു.

തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്ബനികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 410 ഐ.ടി കമ്ബനികള്‍ http://jobs.prathidhwani.org എന്ന പോര്‍ട്ടല്‍ വഴി പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത നിരവധി കമ്ബനികളിലെ തൊഴിലവസരങ്ങളും ഈ പോര്‍ട്ടലിലുണ്ട്.

9,630 പ്രൊഫൈലുകള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. 14,360 തൊഴിലുകള്‍ ലിസ്റ്റ് ചെയ്തു. 35,600പേര്‍ പോര്‍ട്ടലിലൂടെ ജോലി തേടി. കൊവിഡ് കാലത്ത് ജോലി നഷ്ടമായ നിരവധി പേര്‍ക്ക് ഇതുവഴി മികച്ച അവസരങ്ങള്‍ ലഭിച്ചു. പോര്‍ട്ടലിലെത്തുന്ന വിവരങ്ങള്‍ അതേ സമയം തന്നെ പ്രതിധ്വനിയുടെ വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി ഏകദേശം 14,500 പേരിലേക്ക് എത്തും. പോസ്റ്റ് ചെയ്യുന്ന ജോലി ഒഴിവുകള്‍ വ്യാജമല്ലെന്ന് പരിശോധിച്ച്‌ ഉറപ്പിച്ച ശേഷമാണ് പരസ്യപ്പെടുത്തുക. പോര്‍ട്ടലിലെ സേവനം സൗജന്യമാണ്.

പരിശീലനം നല്‍കും
പഠനം കഴിഞ്ഞിറങ്ങി പുതുതായി ജോലി തേടുന്നവര്‍ക്ക് മാത്രമായി കമ്ബനികള്‍ ആവശ്യപ്പെടുന്ന ടെക്നോളജിയില്‍ പരിശീലനം നല്‍കി മികച്ച തൊഴില്‍ കണ്ടെത്താന്‍ അവസരം ഒരുക്കുന്നുമുണ്ട്.

തൊഴില്‍ അവസരങ്ങള്‍ അപ്ഡേറ്റ് ചെയ്യപ്പെടുന്നത് മൂന്ന് രീതിയില്‍

  • കമ്ബനി എച്ച്‌. ആര്‍ മാനേജര്‍മാര്‍ക്ക് പോര്‍ട്ടലില്‍ അവസരങ്ങള്‍ നേരിട്ട് പോസ്റ്റ് ചെയ്യാം.
  • വാട്സാപ്പ് ഗ്രൂപ്പുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന തൊഴില്‍ അവസരങ്ങള്‍ പരിശോധിച്ച്‌ ലിസ്റ്റ് ചെയ്യുന്നു.
  • എംപ്ലോയീ റഫറല്‍ അവസരങ്ങളുമുണ്ട്. (കമ്ബനികളില്‍ ജോലി ചെയ്യുന്ന സ്റ്റാഫിന് അവസരങ്ങള്‍ ലിസ്റ്റ് ചെയ്യാം)

വിവരങ്ങള്‍ക്ക്: jobs@prathidhwani.org

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s