District

കൂടുതല്‍ കുട്ടികള്‍ ഉളളവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുളള പാലാ രൂപതയുടെ പരസ്യം വിവാദമാകുന്നു

തിരുവനന്തപുരം : കൂടുതല്‍ കുട്ടികള്‍ ഉളളവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുളള പാലാ രൂപതയുടെ പരസ്യം വിവാദമാകുന്നു. അഞ്ച് കുട്ടികളില്‍ കൂടുതലുളള കുടുംബത്തിന് 1500 രൂപ പ്രതിമാസം സഹായം നല്‍കുന്നതായി അറിയിച്ചുകൊണ്ടുളള പരസ്യം രൂപതയുടെ പേരിലുളള ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സാമ്ബത്തിക സാഹായം കൂടാതെ വിദ്യാഭ്യാസം, ചികിത്സാ സഹായം എന്നിവയും പോസ്റ്റില്‍ വാഗ്ദാനം ചെയ്യുന്നു.

പാലാ രൂപതയുടെ കുടുംബവര്‍ഷം 2021 ആഘോഷത്തിന്റെ തലക്കെട്ടോടെയാണ് ഇത്തരം സഹായങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. 2000നു ശേഷം വിവാഹിതരായ അഞ്ച് കുട്ടികളില്‍ കൂടുതലുളള കുടുംബത്തിനാണ് 1500 രൂപ സാമ്ബത്തിക സഹായം നല്‍കുന്നത്.

ഒരു കുടുംബത്തിലെ നാലാമതും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലാ സെന്റ് ജോസഫ് കോളജ് ഒഫ് എഞ്ചിനിയറിം​ഗ് ആന്റ് ടെക്നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനവും വാഗ്ദാനം ചെയ്യുന്നു. ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സൗജന്യമായി നല്‍കുമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

പാലാ രൂപതയുടെ ഇതുമായി ബന്ധപ്പെട്ട പരസ്യത്തിനുതാഴെ ഇതിനോടകം പലരും പരിഹാസവുമായി രംഗത്തെത്തി. കുടുംബാസൂത്രണവും ജനസംഖ്യാ നിയന്ത്രണവും ചര്‍ച്ചയാവുന്നകാലത്താണ് രൂപത ഇത്തരമൊരു പരസ്യം നല്‍കിയിരിക്കുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s