District

മഴ ശക്തമായതോടെ ഇടുക്കിയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു

ഇടുക്കി : മഴ ശക്തമായതോടെ ഇടുക്കിയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിക്കുന്നത്.

മൂന്നാര്‍ പെരിയവരൈ പാലത്തിന് സമീപം മണ്ണിടിഞ്ഞ് റോഡ് പാതി തകര്‍ന്നു. മൂന്നാര്‍ അന്തോണിയാര്‍ കോളനിയിലെ കുടുംബങ്ങളെയാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ആദ്യം മാറ്റി പാര്‍പ്പിച്ചത്. ഇവിടെ മണ്ണിടിച്ചില്‍ സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. 50 കുടുംബങ്ങള്‍ ആണ് ഇവിടെയുള്ളത്. ഇവരെ സമീപത്തെ പള്ളിയുടെ പാരിഷ് ഹാളിലേക്കും ബന്ധു വീടുകളിലേക്കുമാണ് മാറ്റി പാര്‍പ്പിച്ചത്.

പെരിയവരൈ പാലത്തിന് സമീപം മണ്ണിടിഞ്ഞെങ്കിലും നിലവില്‍ ഇതുവഴി വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്, എങ്കിലും കൂടുതല്‍ മണ്ണിടിഞ്ഞാല്‍ ഗതാഗതം പൂര്‍ണമായി സ്തംഭിക്കും.

ദേവികുളം മൂന്നാര്‍ റോഡില്‍ സര്‍ക്കാര്‍ കോളേജിന് സമീപവും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അടിമാലി മുതല്‍ മൂന്നാര്‍ വരെയുള്ള ദേശീയപാതയുടെ ചില ഭാഗങ്ങളില്‍ നേരിയ തോതിലുള്ള മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. ദേവിയാര്‍പുഴ, മുതിരപ്പുഴ, കന്നിമല,നല്ലതണ്ണി തുടങ്ങിയ പുഴകളിലൊക്കെയും ഉയര്‍ന്ന ജലനിരപ്പും അപകടകരമായ ഒഴുക്കുമുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള, ഹെഡ് വര്‍ക്ക്‌സ്, പൊന്‍മുടി, ചെങ്കുളം അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര ഡാമുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s