
ടോക്യോ : ഒളിംപിക്സ് ബോക്സിങ് മത്സരത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരി കോം ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനായി ഇറങ്ങും. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങുന്ന പോരാട്ടത്തില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക് താരം മിഗ്വേലിന ഹെര്‍ണാണ്ടസാണ് മേരി കോമിന്റെ എതിരാളിയായി എത്തുന്നത്.
ഒളിംപിക്സില്‍ ഇന്ത്യയുടെ വലിയ മെഡല്‍ പ്രതീക്ഷകളില്‍ ഒരാളാണ് മേരി കോം. മൂന്ന് മക്കളുടെ അമ്മയായ മേരി കോം വനിതാ ബോക്സിങിൽ അനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. ലണ്ടന്‍ ഒളിംപിക്സില്‍ വെങ്കലം നേടി. ആറ് തവണ ലോക ജേതാവായ മേരി ഇന്ത്യയിലെ ഏതൊരു കായികതാരത്തിനും റോള്‍മോഡലാണ്. തന്റെ വിടവാങ്ങല്‍ പോരാട്ടവേദിയില്‍ സ്വര്‍ണത്തിളക്കത്തിനായി ഇറങ്ങുമ്ബോള്‍ രാജ്യം മുഴുവന്‍ മേരി കോമിന് ഒപ്പമുണ്ട്.