Crime News

തൃശ്ശൂരിൽ 200 കിലോയിലധികം കഞ്ചാവ്‌ പിടികൂടി

തൃശൂര്‍ : കൊരട്ടി ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. 200 കിലോയിലധികം വരുന്ന കഞ്ചാവുമായി അഞ്ച് പേരെ പോലീസ് പിടികൂടി. ലാലൂര്‍ സ്വദേശി ജോസ്, മണ്ണൂത്തി സ്വദേശി സുബീഷ്, പഴയന്നൂര്‍ സ്വദേശി മനീഷ്, തമിഴ്‌നാട് സ്വദേശി സുരേഷ്, താണിക്കുടം സ്വദേശി രാജീവ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കാറിലും ലോറിയിലുമായാണ് ഇവര്‍ കഞ്ചാവ് കടത്തിയത്. ഇവരുടെ വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊരട്ടി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ദേശീയ പാതയില്‍ നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് അഞ്ചംഗ സംഘം കുടുങ്ങിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കേരളത്തിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യാനായി വിശാഖപട്ടണത്ത് നിന്നും തമിഴ്‌നാട് വഴിയാണ് ഇവര്‍ കഞ്ചാവ് കടത്തിയത്.

ലോറിയുടെ പുറകില്‍ സംശയം തോന്നിപ്പിക്കാത്ത രീതിയില്‍ ടാര്‍പ്പ ഇട്ട് മൂടിയ നിലയിലായിരുന്നു കഞ്ചാവ്. ലോറിയിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാറിലെ സംഘത്തേയും പോലീസ് അറസ്റ്റ് ചെയ്യുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s