District

ഡാമുകൾ നിറയുന്നു; തമിഴ്നാട് ഷോളയാർ ഡാം തുറക്കുന്നു, പെരിങ്ങൽക്കുത്ത് ഡാം തുറക്കാൻ സാധ്യത

അതിരപ്പിള്ളി : തമിഴ്നാട് ഷോളയാര്‍ ഡാം പൂര്‍ണമായി നിറഞ്ഞതിനാല്‍ പറമ്ബിക്കുളത്തേക്കും കേരള ഷോളയാറിലേക്കും വെള്ളമെത്താന്‍ സാധ്യത. തമിഴ്നാട്ടിലെ കനത്ത മഴയെ തുടര്‍ന്നാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത്. കഴിഞ്ഞ ദിവസംതന്നെ അപ്പര്‍ ഷോളയാര്‍ ജലനിരപ്പ് സംഭരണശേഷിയുടെ അഞ്ചടി താഴെ വരെ എത്തിയിരുന്നു.

3295 അടിയാണ് ഇതിന്റെ സംഭരണശേഷി. തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അധികജലം ആദ്യം പറമ്ബിക്കുളത്തേക്കാവും തിരിച്ചുവിടുക. ജലനിരപ്പ് പിന്നെയും ഉയരുകയും 3293-3294 അടിക്കടുത്ത് എത്തുകയും ചെയ്താല്‍ കേരള ഷോളയാറിലേക്കുള്ള സ്പില്‍വേ കൂടി തുറക്കും. പെരിങ്ങല്‍ക്കുത്ത് റെഡ് അലര്‍ട്ടില്‍ തുടരുകയാണ്. ഇവിടെ ജലനിരപ്പ് 421 മീറ്റര്‍ എത്തിയിട്ടുണ്ട്.

പറമ്ബിക്കുളത്തുനിന്നും കേരള ഷോളയാറില്‍നിന്നും അധികജലം ഉടന്‍ പെരിങ്ങല്‍ക്കുത്തിലേക്ക് തുറന്നുവിടാന്‍ സാധ്യതയില്ല. കേരള ഷോളയാറില്‍ 60 ശതമാനം വെള്ളമേയുള്ളൂ. അതേസമയം, തൂണക്കടവ് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അവിടെനിന്ന് ജലം ഉടന്‍ പെരിങ്ങല്‍ക്കുത്തിലേക്ക് എത്താം.

ഈ സാഹചര്യത്തില്‍ കരുതലിനായി പെരിങ്ങല്‍ക്കുത്തിലെ സ്ലൂയീസ് വാല്‍വ് തുറന്ന് അമിത ജലം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കിവിടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അടുത്തയാഴ്ച മഴ ശക്തമായാല്‍ മാത്രമേ പറമ്ബിക്കുളത്തുനിന്നും ഷോളയാറില്‍നിന്നും പെരിങ്ങലിലേക്ക് നേരിട്ട് ജലം എത്തൂ. എന്നാല്‍, വെള്ളപ്പൊക്ക സാധ്യത കുറക്കാന്‍ പറമ്ബിക്കുളവും കേരള ഷോളയാറും ആഗസ്റ്റ് അവസാനം വരെ യഥാക്രമം 80 ശതമാനം, 75 ശതമാനം സംഭരണത്തില്‍ നിര്‍ത്തുകയാണ് വേണ്ടതെന്ന് ചാലക്കുടിപ്പുഴ സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s