
തിരുവനന്തപുരം : നീരൊഴുക്കു ശക്തമായതിനെത്തുടര്‍ന്നു നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്നു 23.07.2021 വൈകിട്ടു മൂന്നിന് 60 സെന്റി മീറ്റര്‍ ഉയര്‍ത്തുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
ഡാമിന്റെ നാലു ഷട്ടറുകളും 15 സെന്റി മീറ്റര്‍ വീതമാകും ഉയര്‍ത്തുക. നിലവില്‍ 84.24 മീറ്ററാണു ഡാമിലെ ജലനിരപ്പ്.
സംസ്ഥാനത്തും ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുള്ളത്. പതിനാല് ജില്ലകളിലും ഇന്ന് ശക്തമായ മഴയുണ്ടാകും. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും. മലയോര മേഖലകളിലെ താമസക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Categories: District, News, Thiruvananthapuram