Global News

ടോക്കിയോ ഒളിമ്പിക്‌സ്; വയസ് വെറും നമ്പർ മാത്രം, ഇന്ത്യയുടെ ബോക്സിംഗ് രാജ്ഞി മേരി കോം തന്റെ 38 ആം വയസ്സില്‍ ഇന്ത്യക്കായി സ്വര്‍ണം നേടാന്‍ ടോക്കിയോയില്‍

Mary Kom

ഇന്ത്യയിലെ മണിപ്പൂരില്‍ നിന്നുമുള്ള ബോക്സിങ് കായികതാരമാണ് മേരി കോം. ആറ് തവണ ലോക ബോക്സിങ് ജേതാവ് ആയിട്ടുള്ള മേരി കോം ഒളിമ്ബിക്സില്‍ വനിതാവിഭാഗം ബോക്സിങ് ആദ്യമായി 2012ല്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 51 കിലോഗ്രാം വിഭാഗം ഫ്ലൈവെയ്റ്റില്‍ വെങ്കല മെഡല്‍ നേടുകയും ചെയ്തു. ഇപ്പോള്‍ ഇന്ത്യയുടെ ബോക്സിംഗ് രാജ്ഞി മേരി കോം തന്റെ 38 ആം വയസ്സില്‍ ഇന്ത്യക്കായി സ്വര്‍ണം നേടാന്‍ ടോക്കിയോയില്‍ എത്തി.

2012 ലണ്ടന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടി, ആദ്യമായി വനിതാ ബോക്സിംഗില്‍ ഇന്ത്യ ഒരു മെഡല്‍ നേടി. ഇത്തവണയും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ യുള്ള താരങ്ങളില്‍ ഏറ്റവും മുന്നില്‍ ആണ് മേരി കോം. മേരി കോമ 2012ലെ ഒളിമ്ബിക്സില്‍ ക്വാര്‍ട്ടറില്‍ കടന്നു.

51 കിലോഗ്രാം വിഭാഗം ഫ്ലൈവെയ്റ്റില്‍ പോളണ്ടിന്റെ കരോലിന മിക്കാല്‍ചുക്കിനെയാണ് മേരി തോല്‍പിച്ച്‌ ക്വാര്‍ട്ടറില്‍ കടന്നത്. കൂടിയ ഭാരവിഭാഗത്തില്‍ ആദ്യമായി മത്സരിക്കേണ്ടിവന്നിട്ടും ആധികാരിക വിജയത്തോടെത്തന്നെയാണ് മേരി ജയിച്ചത്.

സെമിയില്‍ തോറ്റെങ്കിലും വെങ്കല മെഡല്‍ നേടി. ലണ്ടനില്‍ ഇന്ത്യയ്ക്ക് നാലാമത്തെ മെഡലാണ് മേരി സമ്മാനിച്ചത്. മൂന്നാമത്തെ വെങ്കലവും. ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്ക് ഒരു ഒളിമ്ബിക്സില്‍ 4 മെഡല്‍ ലഭിക്കുന്നത്. ബ്രിട്ടീഷുകാരി നിക്കോള ആഡംസിലോടാണ് സെമിയില്‍ തോറ്റത്. സ്കോര്‍- 6-11 .

ലോക രണ്ടാം റാങ്കുകാരിയാണ് ആഡംസ്, മാത്രമല്ല നേരത്തെ 54 കിലോഗ്രാം വിഭാഗം ബാന്റംവെയ്റ്റില്‍ മത്സരിച്ചശേഷമാണ് ആഡംസ് 51 കിലോഗ്രാം ഫ്ലൈവെയ്റ്റിലേക്ക് മത്സരിച്ചത്. പക്ഷെ, മേരിയാകട്ടെ അഞ്ചുവട്ടം ലോകകിരീടം നേടിയ 48 കിലോയില്‍ നിന്ന് 51 കിലോയിലേയ്ക്കാണ് മാറിയാണ് മത്സരിച്ചത്. ആദ്യ റൗണ്ടില്‍ തന്നെ 3-1 എന്ന സ്‌കോറില്‍ രണ്ട് പോയിന്റ് ലീഡ് ആഡംസ് സ്വന്തമാക്കിയിരുന്നു. 2-1, 3-2, 3-2 എന്നിങ്ങനെയായിരുന്നു തുടര്‍ന്നുള്ള റൗണ്ടുകളിലെ അവരുടെ പ്രകടനം.

2019 ല്‍ ലോക ചാമ്ബ്യന്‍ഷിപ്പ് സെമി ഫൈനലില്‍ കോമിനെ തോല്‍പ്പിച്ച തുര്‍ക്കി തരാം ബ്യൂസ് നാസ് നിന്ന് കടുത്ത മത്സരം ഇത്തവണയും നേരിടേണ്ടിവരും, എന്നിരുന്നാലും ഇത്തവണ മേരി കോം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. 2008 ലെ ബീജിംഗ് ഗെയിംസില്‍ ബോക്സിംഗ് വെങ്കല മെഡല്‍ ജേതാവായ വിജേന്ദര്‍ സിംഗ് കോം വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അറിയിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s