Crime News

വീടിന് സമീപം ലഹരി ഉപയോഗം ചോദ്യം ചെയ്ത ഗൃഹനാഥനെ ക്രൂരമായി മര്‍ദ്ദിച്ച മൂന്ന് യുവാക്കള്‍ പൊലീസ് പിടിയില്‍

കുമളി (ഇടുക്കി) : വീടിന് സമീപം ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ ക്രൂരമായി മര്‍ദ്ദിച്ച മൂന്ന് യുവാക്കള്‍ പൊലീസ് പിടിയില്‍. ഏഴാംമൈല്‍ സ്രാമ്ബിക്കല്‍ പ്രകാശിനെ മര്‍ദ്ദിച്ച ചക്കുപള്ളം സ്വദേശികളായ കറുകക്കാലായില്‍ ജിബിന്‍ കെ. ജോസ് (23), വളാംതൂര്‍ സന്തോഷ് (22), മടംപറമ്ബില്‍ നിബിന്‍ രാജന്‍ (20) എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. അണക്കര ഏഴാംമൈലില്‍ പ്രകാശിന്റെ വീടിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തിരുന്നാണ് യുവാക്കള്‍ ലഹരി ഉപയോഗിച്ചത്. മുമ്ബ് ഇത്തരത്തില്‍ യുവാക്കള്‍ ഇവിടെ ഒത്തുകൂടിയിരുന്നത് പ്രകാശ് വിലക്കിയിരുന്നു. വീണ്ടും ഇത് ആവര്‍ത്തിച്ചത് ചോദ്യം ചെയ്യാന്‍ പ്രകാശ് ചെന്നതോടെ യുവാക്കള്‍ സംഘടിച്ച്‌ പ്രകാശിനെ അക്രമിക്കുകയായിരുന്നു.

യുവാക്കളെ തള്ളി മാറ്റി വീട്ടിലേയ്ക്ക് പോകുന്നതിനിടെ പ്രകാശിനെ പിന്‍തുടര്‍ന്നെത്തിയ സംഘം സമീപത്ത് കിടന്ന പട്ടിക കമ്ബ് ഉപയോഗിച്ച്‌ പ്രകാശിന്റെ തലയ്ക്ക് അടിച്ചു. ബഹളം കേട്ട് വീട്ടുകാര്‍ ഓടിക്കൂടിയതോടെ യുവാക്കള്‍ ഓടി രക്ഷപ്പെട്ടു. കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രകാശിന്റെ തലയില്‍ ഒമ്ബത് കുത്തിക്കെട്ടുകളുണ്ട്. ഇതിനിടയില്‍ യുവാക്കള്‍ വീണ്ടും പ്രകാശിന്റെ വീട്ടിലെത്തി കാര്‍ അടിച്ച്‌ തകര്‍ക്കുകയും വീടിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു.

തുടര്‍ന്ന് ഒളിവില്‍ പോയ യുവാക്കളെ പൊലീസ് ഇന്നലെ പിടികൂടുകയായിരുന്നു. പ്രതികള്‍ക്ക് എതിരെ വധശ്രമം, ഭവനഭേദനം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസെടുത്തത്.

അക്രമികളില്‍ നാല് പേരുണ്ടായിരുന്നെന്ന പരിക്കേറ്റ പ്രകാശിന്റെ മൊഴി പ്രകാരം പൊലീസ് സംശയം തോന്നിയ ഒരാളെ കൂടി കസ്റ്റഡിലെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. കുമളി സി.ഐ ജോബിന്‍ ആന്റണി, എസ്.ഐ സന്തോഷ് സജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s