
കൊച്ചി : സംസ്ഥാനത്തെ ഇറച്ചിക്കോഴി വിലവര്‍ധന ആഗസ്റ്റ് ആദ്യത്തോടെ കുറയുമെന്ന് പൗള്‍ട്രി ഫാര്‍മേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് സമിതി. ലോക്ഡൗണില്‍പെട്ട് കോഴി വളര്‍ത്തുകേന്ദ്രങ്ങളില്‍ കോഴിക്കുഞ്ഞുങ്ങള്‍ എത്താതിരുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഇപ്പോള്‍ എത്തിയ കുഞ്ഞുങ്ങള്‍ 45 ദിവസത്തിനകം വില്പനക്ക് തയാറാകുന്നമുറക്ക് വില കുറയുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കുഞ്ഞ്, തീറ്റ, വളര്‍ത്തുചെലവ് എന്നിവയിലെ വലിയ വിലവര്‍ധന കോഴി കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കുഞ്ഞിെന്റ വില 35 രൂപ, തീറ്റ കിലോ 42 രൂപ, വൈദ്യുതി, അറക്കപ്പൊടി, വെള്ളം എന്നിവ ഉള്‍പ്പെടെ വളര്‍ത്തുകൂലി ഒരുകിലോ കോഴിക്ക് 96 രൂപയില്‍ എത്തി.
30 ശതമാനം മുതല്‍ 115 ശതമാനം വരെയാണ് പല അസംസ്കൃത വസ്തുക്കളുടെയും വില ഉയര്‍ന്നത്. നിലവില്‍ ഫാമില്‍നിന്ന് 126 രൂപ അടിസ്ഥാന വിലയുള്ള ഒരുകിലോ കോഴി 12 രൂപ ചരക്കുകൂലിയും വില്പനക്കാരുടെ ലാഭമായ 25 മുതല്‍ 30 രൂപ വരെയും ചേര്‍ത്താണ് ഇന്ന് കൂടിയ വിലയില്‍ എത്തിയത്.
ഫാമുകളില്‍നിന്ന് കിലോക്ക് 15 രൂപക്ക് വില്‍ക്കുന്ന സാഹചര്യം ഉണ്ടായപ്പോള്‍ ഹോട്ടല്‍ ഉടമകള്‍ കോഴിവിഭവങ്ങള്‍ക്ക് വില കുറച്ചിട്ടില്ല. ഹോട്ടലുകള്‍ക്ക് റീട്ടെയില്‍ വിലയില്‍നിന്ന് 30 രൂപ കുറച്ചാണ് കോഴി നല്‍കുന്നത്. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും ഉണ്ടായ പ്രതിഭാസമാണ് വിലവര്‍ധന. ഇത് താല്‍ക്കാലികമാണെന്നും രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഇപ്പോള്‍ കോഴി വില്‍ക്കുന്ന സംസ്ഥാനം കേരളമാണെന്നും അവര്‍ പറഞ്ഞു.
പൗള്‍ട്രി ഫാമിങ്ങിനും മാര്‍ക്കറ്റിങ് വികസനത്തിനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന സബ്സിഡികള്‍ യഥാസമയം കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം കേരള സ്റ്റേറ്റ് പൗള്‍ട്രി വികസന കോര്പറേഷന് ഏറ്റെടുക്കണം. നികുതിഘടനയില്‍ മാറ്റം വരുത്തുക, വൈദ്യുതി ചാര്‍ജ് സബ്സിഡി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പൗള്‍ട്രി ഫാര്‍മേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ്. പ്രമോദ്, അജിത് കെ. പോള്‍, പി.ടി. ഡേവിസ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Categories: District, Eranakulam, Marketing, News