District

ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകില്ല ; വാരാന്ത്യ ലോക്ഡൗണ്‍ തുടര്‍ന്നേക്കും

തിരുവനന്തപുരം : ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകില്ല വാരാന്ത്യ ലോക്ഡൗണ്‍ തുടര്‍ന്നേക്കും. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കൂടുന്നു, സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിമര്‍ശനം എന്നിവ പരിഗണിച്ചാണ് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയത്.

ഏതെങ്കിലും മതവിഭാഗങ്ങളുടെയോ മറ്റേതെങ്കിലും സംഘങ്ങളുടെയോ സമ്മ൪ദത്തിന് വഴങ്ങി ഈ അവകാശങ്ങള്‍ ഹനിക്കാനാവില്ല. സമ്മ൪ദത്തിന് വഴങ്ങി തീരുമാനമെടുക്കുന്ന സ്ഥിതിവിശേഷം ദയനീയമാണ്. സംസ്ഥാനത്തെ ഇളവുകള്‍ വഴി രാജ്യത്തെ പൗരന്മാരുടെ ജീവന്‍ തന്നെ അപകടത്തിലാകും. കൂടുതല്‍ കോവിഡ് വ്യാപനത്തിന് ഇളവ് കാരണമായാല്‍ തുട൪ നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

നേരത്തെ ഹരജി നല്‍കിയിരുന്നെങ്കില്‍ ഇളവ് നല്‍കിയ വിജ്ഞാപനം തന്നെ റദ്ദാക്കുമായിരുന്നുവെന്നും ജസ്റ്റിസ് ആ൪ എഫ് നരിമാന്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ കാവഡ് തീര്‍ത്ഥാടന യാത്ര അടക്കം ഉപേക്ഷിച്ച പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തില്‍ ഇളവുകള്‍ നല്‍കുന്നത് മത-സാമുദായിക പരിഗണന വച്ചാണെന്ന് ആരോപിച്ച്‌ ഡല്‍ഹി സ്വദേശി പി.കെ ഡി നമ്ബ്യാര്‍ നല്‍കിയ ഇടക്കാല അപേക്ഷയിലാണ് കോടതി നടപടി.

വിദഗ്ധരുമായി കൂടിയാലോചിച്ചാണ് ഇളവു നല്‍കിയതെന്നും വ്യാപാരികളും പ്രതിപക്ഷവും ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നുവെന്നും നേരത്തെ തന്നെ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിവരുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ൪ക്കാ൪ വാദങ്ങള്‍ തള്ളിയാണ് കോടതിയുടെ പരാമ൪ശങ്ങള്‍.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s