Crime News

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു ; രക്ഷപെട്ട പ്രതിയെ പിടികൂടി

കരുനാഗപ്പള്ളി (കൊല്ലം) : സാമ്ബത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ആലപ്പാട് പണ്ടാര തുരുത്ത് മൂക്കുംപുഴ ക്ഷേത്രത്തിന് സമീപം തെക്കേ തുപ്പാശേരില്‍ വീട്ടില്‍ മണികണ്ഠനാണ് (46) ഭാര്യ ബിന്‍സിയെ (36) കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. മണികണ്ഠന്‍ ഭീമമായ തുക വായ്പയെടുത്തതുമായി ബന്ധപ്പെട്ട് ബിന്‍സിയുമായി രാവിലെ മുതല്‍ വഴക്കിട്ടിരുന്നു.

വൈകിട്ട് ബിന്‍സിയുടെ മാതാപിതാക്കളെത്തി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി. ഇവര്‍ മടങ്ങിയതോടെ വീണ്ടും ആരംഭിച്ച വഴക്കിനിടയില്‍ അടുക്കളയില്‍ നിന്ന് പിച്ചാത്തിയെടുത്ത് മണികണ്ഠന്‍ ബിന്‍സിയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ബിന്‍സിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ര​ക്ഷ​പ്പെ​ട്ട​ ​മ​ണി​ക​ണ്ഠ​നെ​ ​തൊ​ട്ട​ടു​ത്തു​ള്ള​ ​പ​ണി​ക്ക​ര്‍​ ​ക​ട​വി​ല്‍​ ​നി​ന്ന് ​ക​രു​നാ​ഗ​പ്പ​ള്ളി​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​ച​വ​റ​ ​ഐ.​ആ​ര്‍.​ഇ​യി​ലെ​ ​സി​വി​ല്‍​ ​ഫോ​റം​ ​തൊ​ഴി​ലാ​ളി​യാ​ണ് ​പ്ര​തി.​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ല്‍​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ ​ബി​ന്‍​സി​യു​ടെ​ ​മൃ​ത​ദേ​ഹം​ ​പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ​ശേ​ഷം​ ​ഇ​ന്ന് ​ബ​ന്ധു​ക്ക​ള്‍​ക്ക് ​വി​ട്ടു​ന​ല്‍​കും.​ ​മ​ക്ക​ള്‍​:​ ​മേ​ഘ​നാ​ഥ​ന്‍,​ ​മ​ഹാ​ദേ​വ​ന്‍.

Categories: Crime News, District, Kollam, Murder, News

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s