Crime News

നാട്ടുകരുടെയും പോലീസിന്റെയും നേർക്ക് പെട്രോൾ ബോംബേറ്; 11 പേർ പിടിയിൽ

കാട്ടാക്കട (തിരുവനന്തപുരം) : കോട്ടൂര്‍, നെയ്യാര്‍ഡാം മേഖലകളില്‍ നാട്ടുകാരെയും പോലീസിനെയും ആക്രമിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും പെട്രോള്‍ ബോംബെറിയുകയും ചെയ്‌ത സംഭവത്തില്‍ 11 പ്രതികള്‍ പിടിയിലായി.


ഉഴമലയ്‌ക്കല്‍ പുതുക്കുളങ്ങര, പള്ളിവിള ഷാഹിദാ മന്‍സിലില്‍ ആസിഫ്‌ (25), കൊണ്ണിയൂര്‍ ഫാത്തിമ മന്‍സിലില്‍ വസീം (22), പൂവച്ചല്‍ ഉണ്ടപ്പാറ കൊച്ചുകോണത്ത്‌ വിട്ടില്‍ നിന്നും അരുവിക്കര, അഴിക്കോട്‌ ഫാത്തിമാ ലാന്റില്‍ വാടകയ്‌ക്ക് താമസിക്കുന്ന ആഷിഖ്‌ (19), മുണ്ടേല, കൊക്കോതമംഗലം കുഴിവിള വീട്ടില്‍ സിബി വിജയന്‍ (22), ഏഴാംമൂഴീ രണ്ടു നിവാസില്‍ രഞ്‌ജിത്ത്‌ (22), വീരണാകാവ്‌ വില്ലേജില്‍ മുള്ളുപാറയ്‌ക്കല്‍ വീട്ടില്‍ അഭിജിത്ത്‌ (22), തേക്കുപാറ, വെള്ളരിക്കുന്ന്‌, രതീഷ്‌ ഭവനില്‍ രതീഷ്‌ (22), കുടപ്പനമൂട്‌ ചപ്പാത്തിന്‍കര റോഡരികത്തു വീട്ടില്‍ പ്രസന്നന്‍ മകന്‍ അനു (31), ആമച്ചല്‍ മുറിയില്‍ കുട്ടപ്പുറം സി.എസ്‌.ഐ.

പള്ളിക്കു സമീപം ചരുവിളാകത്ത്‌ വീട്ടില്‍ ശരത്‌ എന്ന ശംഭു (23), വാഴിച്ചല്‍ വില്ലേജില്‍ പ്ലാവെട്ടി നെല്ലിക്കുന്ന്‌ കോളനിയില്‍ അജിത്ത്‌ (23), പന്നിയോട്‌ കുന്നില്‍ വീട്ടില്‍ ഹരികൃഷ്‌ണന്‍ (23) എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌.
പ്രതികളെ സംഭവം നടന്ന കോട്ടൂര്‍ നാരകത്തിന്‍മൂട്‌ ബ്രദറുദീന്റെ വീട്ടില്‍ തെളിവെടുപ്പിന്‌ ശേഷം അവിടെനിന്നും റോഡുമാര്‍ഗം ഒരു കിലോമീറ്ററോളം പ്രതികള്‍ സഞ്ചരിച്ച പോലെ കോട്ടൂര്‍ ജങ്‌ഷന്‍ വരെ നടത്തിയാണ്‌ എത്തിച്ചത്‌.

തുടര്‍ന്ന്‌ പോലീസ്‌ വാനില്‍ കയറ്റി പ്രതികള്‍ പെട്രോള്‍ ബോംബ്‌ നിര്‍മ്മിച്ച വ്‌ലാവെട്ടി നെല്ലിക്കുന്ന്‌ കരണ്ടംചിറ കോളനിയിലും പ്രതികള്‍ സ്‌ഥിരമായി ഒത്തു ചേരുന്ന സ്‌ഥലങ്ങളിലും ബൈക്കുകള്‍ അടിച്ചു തകര്‍ത്ത കോളനിയിലെ വീട്ടിലും എത്തിച്ച്‌ തെളിവെടുത്തു.

പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങളും ഇരുചക്ര വാഹനങ്ങളും പോലീസ്‌ പിടിച്ചെടുത്തു. വാഹനങ്ങള്‍ വനത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. നെയ്യാര്‍ഡാം പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ നെല്ലിക്കുന്ന്‌ കോളനിയിലും വ്‌ലാവെട്ടി, കോട്ടൂര്‍ വനമേഖലകളിലുമായി വളര്‍ന്നുവരുന്ന കഞ്ചാവ്‌, ലഹരിമരുന്ന്‌, വ്യാജവാറ്റ്‌ മാഫിയകള്‍ക്കെതിരെ പോലീസ്‌ നടപടിയെടുത്തതിന്റെ പ്രതികാരമായാണ്‌ പ്രതികള്‍ പോലീസ്‌ ജീപ്പില്‍ പെട്രോള്‍ ബോംബെറിഞ്ഞ്‌ ആക്രമണം നടത്തിയത്‌.

ഇതിനിടെയാണ്‌ സി.പി.ഒ: ടിനോ തോമസിനെ പ്രതികള്‍ ആക്രമിച്ചത്‌.
പരുക്കറ്റ ജോസഫ്‌ ഇപ്പോഴും ചികിത്സയിലാണ്‌. പിടിയിലായ പ്രതികളില്‍ പലരും മുന്‍പും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട്‌ ജയില്‍വാസം അനുഭവിത്തിട്ടുള്ളവരാണ്‌. കൊലപാതകം, കൊലപാതക ശ്രമം, വാഹനമോഷണം, ഭവനഭേദനം, ബൈക്കില്‍ കറങ്ങി നടന്ന്‌ മാലപൊട്ടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ തിരുവനന്തപുരം ജില്ലയിലും തമിഴ്‌നാട്ടിലുമായി വിവിധ സ്‌റ്റേഷനുകളില്‍ പ്രതികളാണ്‌ ഇവരെന്ന്‌ പോലീസ്‌ പറഞ്ഞു.


തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ്‌ മേധാവി പി.കെ. മധുവിന്‌ ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ കാട്ടാക്കട ഡിവൈ.എസ്‌.പി: പ്രശാന്ത്‌, നെടുമങ്ങാട്‌ ഡിവൈ.എസ്‌.പി: എം. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നെയ്യാര്‍ഡാം ഇന്‍സ്‌പെക്‌ടര്‍ എസ്‌. ബിജോയ്‌, ജി.എസ്‌.ഐമാരായ ശശികുമാരന്‍ നായര്‍, രമേശന്‍, മഹാദേവമാരാര്‍, രാജശേഖരന്‍, എ.എസ്‌.ഐമാരായ ഉണ്ണികൃഷ്‌ണന്‍ പോറ്റി, ഉണ്ണികൃഷ്‌ണന്‍, സിപിഒ: ടിനോ ജോസഫ്‌, ഷാഫി, ജ്യോതിഷ്‌, മഹേഷ്‌, ഷാഡോ പോലീസ്‌ ഉദ്യോഗസ്‌ഥരായ ജി.എസ്‌.ഐ: ഷിബു, എഎസ്‌ഐ: സുനിലാല്‍, സാജു വി, എസ്സിപിഒ നെവിന്‍ രാജ്‌, സതികുമാര്‍ സി.പി.ഒ: വിജീഷ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ അന്വേഷണം നടത്തി പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s