Crime News

തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്പ തട്ടിപ്പ്,സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ കണ്ടെത്തൽ; 46 പേരുടെ ആധാരങ്ങളിലെടുത്ത വായ്പ ഒരു അക്കൗണ്ടിലേക്ക്

ഇരിങ്ങാലക്കുട : തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്പ തട്ടിപ്പ് നടന്നുവെന്ന് സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്ടിങ് സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് നടപടി. 46 പേരുടെ ആധാരങ്ങളിലെടുത്ത വായ്പ ഒരു അക്കൗണ്ടിലേക്കാണ് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബാങ്ക് അധികൃതരോട് സഹകരണ ജോയിന്‍റ് രജിസ്ട്രാര്‍ വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം കിട്ടുന്ന മുറക്ക് തുടര്‍നടപടിയെടുക്കും. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്.

പെരിഞ്ഞനം സ്വദേശി കിരണ്‍ എന്നയാളുടെ അക്കൗണ്ടിലേക്ക് മാത്രം മറ്റുള്ളവരുടെ ആധാരം പണയം വച്ച്‌ 23 കോടി രൂപ എത്തിയെന്നാണ് സൂചന.

സായിലക്ഷ്മി എന്ന സ്ത്രീയുടെ ഭൂമിയുടെ ആധാരം പണയം വച്ച്‌ മൂന്ന് കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു ഇടപാട് നടന്നതിനെക്കുറിച്ച്‌ സായിലക്ഷ്മിക്ക് അറിവില്ല. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടര്‍ന്ന് സി.പി.എം നേതാക്കള്‍ ഉള്‍പ്പെടുന്ന 13 അംഗ ഭരണസമിതി പിരിച്ചു വിട്ടിട്ടുണ്ടെന്ന് പ്രചരിക്കുന്നുണ്ടെങ്കിലും പിരിച്ചുവിട്ടിട്ടില്ലെന്നും ബാങ്ക് അധികൃതരുടെ വിശദീകരണം ലഭിച്ച ശേഷമേ നടപടിയുണ്ടാകൂവെന്നും സഹകരണ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

ബാങ്ക് ഭരണസമിതിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്.

Wereസി.പി.എം ഉന്നത നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു. ബാങ്ക് തട്ടിപ്പിനെതിരെ ഇ.ഡിക്കും ആദായനികുതി വകുപ്പിനും ബി.ജെ.പി നേതാക്കള്‍ പരാതി നല്‍കിയിട്ടുട്. 2019ല്‍ ഈ ബാങ്കിനെതിരെ ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഇതെത്തുടര്‍ന്ന് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് വെട്ടിപ്പ് പുറത്തുവന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s