News

ബക്രീദ് പ്രമാണിച്ച്‌ സംസ്ഥാനത്ത് മൂന്ന് ദിവസം ഇളവുകള്‍ ; സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ച്‌ സോഷ്യല്‍ മീഡിയ

കൊച്ചി : ബക്രീദ് പ്രമാണിച്ച്‌ സംസ്ഥാനത്ത് മൂന്ന് ദിവസം ഇളവുകള്‍ പ്രഖ്യാപിച്ച സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ച്‌ സോഷ്യല്‍ മീഡിയ. ഒമാനിലെയും കേരളത്തിലെയും അവസ്ഥകള്‍ താരതമ്യം ചെയ്താണ് ട്രോളുകളും വിമര്‍ശനങ്ങളും ഉയരുന്നത്. ഒമാനില്‍ ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, കേരളത്തില്‍ ടി.പി.ആര്‍ പത്തില്‍ താഴാതെ നില്‍ക്കുമ്ബോഴും ഞായര്‍ അടക്കമുള്ള മൂന്ന് ദിവസം അടുപ്പിച്ച്‌ ബക്രീദ് പ്രമാണിച്ച്‌ എല്ലാ കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നിലപാടിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.

ബക്രീദ് പ്രമാണിച്ച്‌ മൂന്ന് ദിവസമാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

18, 19, 20 തീയതികളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ‘ബക്രീദ് പ്രമാണിച്ച്‌ കൊറോണക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു കേരള സര്‍ക്കാര്‍, അഥവാ നമ്ബര്‍ വണ്‍ സര്‍ക്കാര്‍’ എന്നാണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്ന പരിഹാസം. ബ​ക്രീ​ദി​ന് ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കുകയും ഓ​ണ​ത്തി​നും ക്രി​സ്മ​സി​നും അ​ട​ച്ചി​ട​ല്‍ നടത്തുകയും ചെയ്യുന്ന​താ​ണ് സം​സ്ഥാ​ന​ സര്‍ക്കാരിന്റെ രീ​തി​യെ​ന്ന ആരോപണ​വു​മാ​യി കേന്ദ്രമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ളെ സ​ര്‍​ക്കാ​ര്‍ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന ആരോപണമാണ് വി മുരളീധരന്‍ അടക്കമുള്ളവര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

ബക്രീദ് പ്രമാണിച്ച്‌ സംസ്ഥാനത്ത് നാളെയും മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് മദ്യശാലകള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ ഉള്ള പ്രദേശങ്ങളിലെ മദ്യശാലകളാണ് തുറന്ന് പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്‌ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കും. രാത്രി 8 മണിവരെയാണ് കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുക.

‘പെരുന്നാള്‍ പ്രമാണിച്ച്‌ ലോക്ക്ഡൗണില്‍ ഇളവ്. കേള്‍ക്കുമ്ബോള്‍ ആവശ്യം ഉന്നയിച്ച പണ്ഡിതര്‍ക്കും വ്യാപാരികള്‍ക്കും ആശ്വാസിക്കാം. പക്ഷേ ഒരു പ്രശ്നമുണ്ട്, ഇതിന് ശേഷം കൊവിഡ് രൂക്ഷമായാല്‍ കുറ്റം മുഴുവന്‍ ആരുടെ ചുമലില്‍ വരുമെന്ന് പറയണ്ടല്ലോ ? ഏല്‍ക്കാന്‍ തയ്യാറായി കൊള്ളുക’ എന്നാണു ഒരാളുടെ നിരീക്ഷണം. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തെ വിവാദമാക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുകയാണെന്നും ഒരു വിഭാഗം ആളുകള്‍ ചൂണ്ടിക്കാട്ടി.

‘വ്യാപാരികള്‍ കട തുറക്കാന്‍ അവസരം ചോദിച്ചു, അതുകൊണ്ടു അവര്‍ക്കായി അനുമതി നല്‍കിയപ്പോള്‍ കുറ്റം പെരുന്നാളിന്’ ആണെന്ന് വീക്ഷിക്കുന്നവരും ഉണ്ട്. ‘തര്‍ക്കിക്കുന്ന സുഹൃത്തുക്കളെ ഇത് അങ്ങേയറ്റം ഗതികെട്ട വ്യാപാരികള്‍ക്കായി കിട്ടിയ ഇളവാണ്. വ്യാപാരികള്‍ എന്നാല്‍ എല്ലാ മതക്കാരും ഉണ്ടാകും. ദയവ് ചെയ്തു കുത്തിത്തിരിപ്പ് ഉണ്ടാക്കല്ല്’ എന്ന് പറയുന്നവരുമുണ്ട്.

Categories: News

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s