
കാരാട് : സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് യുവാവിനെ കാണാതായി. പൊന്നേംപാടം മൂന്നാംതൊടി എടക്കോട്ട് നവീന്റെ മകന് ജിഷ്ണുവാണ് (22) ചൊവ്വാഴ്ച ചാലിയാറില്‍ പൊന്നേംപാടം കടവില്‍ വെച്ച് ഒഴുക്കില്‍ പെട്ടത്. സുഹൃത്തുക്കളോടൊപ്പം കോണ്‍ക്രീറ്റ് ജോലിക്ക് കഴിഞ്ഞ് തിരിച്ചെത്തി വൈകിട്ട് 5.30 ഓടെ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
മഴ പെയ്തതോടെ നല്ല ഒഴുക്കും തണുപ്പുമുണ്ട് പുഴ വെള്ളത്തിന്. ആറ് പേരാണ് കടവിലുണ്ടായിരുന്നത്. ജിഷ്ണുവിന്റെ സുഹൃത്തും ഒഴുക്കില്‍പെട്ടെങ്കിലും രക്ഷപ്പെടുത്തുകയായിരുന്നു.
നാട്ടുകാരും മീഞ്ചന്തയില്‍നിന്നെത്തിയ ഫയര്‍ഫോഴ്സും രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.
Categories: News