
തിരുവനന്തപുരം : വീടുകളില്‍ മീനെത്തിക്കുന്നതിന് ‘മിമി ഫിഷ് ‘ മൊബൈല്‍ ആപ്പുമായി ഫിഷറീസ് വകുപ്പ്. മത്സ്യത്തിനും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്കുമായി സംസ്ഥാനത്തുടനീളം വില്പനശാലകളും ഓണ്‍ലൈന്‍ ഹോം ഡെലിവറി സംവിധാനവുമൊരുക്കുകയാണ് ലക്ഷ്യം.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് തുടക്കം. ഉപഭോക്താക്കള്‍ക്ക് സമീപത്തുള്ള മിമി സ്റ്റോര്‍ വഴിയോ മിമി മൊബൈല്‍ ആപ്പ് വഴിയോ മത്സ്യം വാങ്ങാം. പച്ചമീന്‍, ഉണക്കമീന്‍, മീന്‍ കറി, മീന്‍ അച്ചാറുകള്‍ എന്നിവയാണ് തുടക്കത്തില്‍ ലഭിക്കുന്നത്. സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്റെ ‘പരിവര്‍ത്തനം’ എന്ന പദ്ധതി പ്രകാരമാണിത്.
മിമി ഫിഷിന്റെ വെബ്സൈറ്റ് ഉദ്ഘാടനം മന്ത്രി സജി ചെറിയാന് അടുത്തദിവസം നിര്‍വഹിക്കുമെന്ന് പരിവര്‍ത്തനം പദ്ധതി ചീഫ് ഓഫ് ഓപറേഷന്‍സ് റോയ് നാഗേന്ദ്രന് പറഞ്ഞു.
Categories: Alappuzha, District, Kollam, News, Pathanamthitta