
തിരുവനന്തപുരം : നാളെമുതല്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍നിന്ന് താല്‍ക്കാലികമായി പിന്മാറി വ്യാപാരി വ്യവസായി ഏകോപന സമിതി. ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി നേരിട്ട് അറിയിച്ചതിനെ തുടര്‍ന്നാണ് സമിതി പ്രഖ്യാപിച്ച സമരം മാറ്റിവച്ചത്.
വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീനെ വിളിച്ചറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച ചര്‍ച്ച നടത്താമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. ഈയൊരു സാഹചര്യത്തില്‍ ചര്‍ച്ച നടക്കുന്നതുവരെ സമരത്തില്‍നിന്ന് പിന്മാറാണ് സമിതിയുടെ തീരുമാനം.
എല്ലാ ദിവസവും കടകള്‍ തുറക്കണമെന്ന ആവശ്യമുന്നയിച്ച് സമരത്തിലായിരുന്നു വ്യവാരി വ്യവസായി ഏകോപന സമിതി.
Categories: District, Kozhikode, News, Thiruvananthapuram