District

ചുഴലിക്കാറ്റില്‍ വ്യാപക നഷ്ട്ടം; വെളിയന്നൂർ ഏഴ്‌ വീടുകള്‍ പൂര്‍ണമായും ഇരുപതോളം വീടുകള്‍ക്ക്‌ ഭാഗികമായും തകര്‍ന്നു

കുറവിലങ്ങാട്‌ (കോട്ടയം):ചുഴലിക്കാറ്റില്‍ വെളിയന്നൂര്‍ പഞ്ചായത്തില്‍ വ്യാപക നാശം. ഏഴ്‌ വീടുകള്‍ പൂര്‍ണമായും ഇരുപതോളം വീടുകള്‍ക്ക്‌ ഭാഗികമായും തകര്‍ന്നു. മരത്തിന്റെ ശിഖരം ഒടിഞ്ഞ്‌ വീടിന്‌ മുകളില്‍ വീണ്‌ ഒരാള്‍ക്ക്‌ പരിക്കേറ്റു. ശക്‌തമായ കാറ്റില്‍ വെളിയന്നൂര്‍ പഞ്ചായത്തിന്റെ കഴിക്കന്‍ മേഖല തകര്‍ന്നടിഞ്ഞു. ഏക്കറുകളോളും കൃഷിയിടങ്ങള്‍ തരിശായി. വൃക്ഷങ്ങള്‍ കടപുഴകി
വൈദ്യുതി വിതരണ സംവിധാനം തകരാറിലായി. മരങ്ങള്‍ ഒടിഞ്ഞ്‌ റോഡിലേക്ക്‌ വീണതിനാല്‍ മണിക്കൂറുകളോളും ഗതാഗതം തടസപ്പെട്ടു.

ഗ്രാമീണ റോഡുകളിലെ തടസങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയാത്തതിനാല്‍ രാത്രി വൈകിയും ഗതാഗതം പുനസ്‌ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
വീടുകളുടെ മേല്‍ക്കൂര കാറ്റ്‌ പറത്തി കൊണ്ടുപോയി.കോടികളുടെ കൃഷി നാശം സംഭവിച്ചതായാണ്‌ പ്രാഥമിക വിവരങ്ങള്‍.പച്ചക്കറി, വാഴ, മരച്ചീനി, റബര്‍, ജാതി, കൊക്കൊ തുടങ്ങിയവയും നിലംപൊത്തി.

വീടിന്റെ മേല്‍ക്കുര തകര്‍ന്ന്‌ വീണ്‌ ഗൃഹനാഥന്റെ തലയ്‌ക്ക്‌ മുറിവേറ്റു.മുന്‍ ഗ്രാമപഞ്ചായത്തംഗം പൂവക്കുളം ആക്കലോലിക്കല്‍ സുനില്‍ ചന്ദ്രനാണ്‌ പരിക്കേറ്റത്‌.


വെളിയന്നൂര്‍ പഞ്ചായത്തിലെ രണ്ട്‌, മൂന്ന്‌, നാല്‌, ഏഴ്‌, എട്ട്‌ വാര്‍ഡുകള്‍ വരുന്ന പുതുവേലി, കുളങ്ങരാമറ്റം, വെളിയന്നൂര്‍, കുടശേരിമല, പെരുങ്കുറ്റി, പൂവക്കുളം പ്രദേശങ്ങളിലാണ്‌ ഏറെയും നാശം. പാലാ രാമപുരം കൂത്താട്ടുകുളം റോഡിലടക്കം ഗതാഗതം തടസപ്പെട്ടു. വൈദ്യുതി വിതരണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്‌.

ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്ന കാറ്റ്‌ വീശിയത്‌. കാറ്റ്‌ മൂന്ന്‌ മിനിറ്റോളം നീണ്ട്‌ നിന്നു.പുലര്‍ച്ചെ ഭുരിഭാഗം ആളുകളും ഉറക്കത്തിലായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.വന്‍മരങ്ങള്‍കാറ്റില്‍ആടിയുലയുകയായിരുന്നു.
നേരം പുലര്‍ന്നതോടെ നാട്ടുകാര്‍ കൂട്ടമായി ഇറങ്ങി ഗാതഗതം തിരിച്ച്‌ വിടുകയും കൂത്താട്ടുകുളം, പാലാ എന്നിവിടങ്ങളിലെ അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ മരങ്ങള്‍ വെട്ടി മാറ്റുകയുമായിരുന്നു.

പൂവക്കുളം എസ്‌.എന്‍.ഡി.പി. ശാഖാ ഓഫീസിന്‌ മുകളിലേക്ക്‌ മരം വീണ്‌ മേല്‍ക്കൂരയിലെ ഓട്‌ തകര്‍ന്നു.വടക്കേക്കരയില്‍ ലീലാമ്മ, പ്ലാത്താനത്ത്‌ നിര്‍മ്മല എന്നിവരുടെ വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറന്ന്‌ പോയി. വരിക്കാനിക്കല്‍ കോളനിയില്‍ ആന്റണി, ശാന്ത, ബിജു, വടക്കേമലയില്‍ മോഹനന്‍, കീഴേട്ടുകുന്നേല്‍ ജോസ്‌ എന്നിവരുടെ വീടുകള്‍ക്ക്‌നാശം നേരിട്ടു.

കുളങ്ങരമാറ്റം മഞ്‌ജിമലയില്‍ ബിജു, വടക്കേമലയില്‍ രാജന്‍, താന്നിമലയില്‍ നിഷ ബാബു, ആക്കാലോലിക്കല്‍ സുനില്‍, പൈറ്റനാല്‍ കുഞ്ഞപ്പന്‍ തുരുത്തിപ്പള്ളില്‍ പാപ്പച്ചന്‍ വീട്ടിക്കമലയില്‍ മേരി, മലയില്‍ ഷാജി, മേക്കര കുര്യാക്കോസ്‌, ആനകുത്തിക്കല്‍ ജിജി ജയ്‌സണ്‍, ശശി കോഴികുന്നേല്‍, ചൂളവയലില്‍ അല്ലികുട്ടി തുടങ്ങിയവരുടെ വീടുകള്‍ക്കാണ്‌ നാശം നേരിട്ടത്‌.
കുളങ്ങരാമറ്റം മുണ്ടുപ്ലാക്കില്‍ത്താഴം റോഡ്‌, ആത്താനിക്കല്‍ കുടശേരിമല റോഡ്‌ പൂവക്കുളം പെരുക്കുറ്റി, പൂവക്കുളം രാമപുരം, പൂവക്കുളം അമനകര, പൂവക്കുളം മേതിരി, പൂവക്കുളം ആനിച്ചുവട്‌ , കുളങ്ങരാമറ്റം മുണ്ടുപ്ലാക്കില്‍ത്താഴം റോഡ്‌, ആത്താനിക്കല്‍ കുടശേരിമല റോഡ്‌ പൂവക്കുളം പെരുക്കുറ്റി, പൂവക്കുളം രാമപുരം, പൂവക്കുളം അമനകര, പൂവക്കുളം മേതിരി, പൂവക്കുളം ആനിച്ചുവട്‌ താമരക്കാട്‌ ഷാപ്പും പടി പൂവക്കുളം തുടങ്ങിയ റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു.

നാശം നേരിട്ട സ്‌ഥലങ്ങളില്‍ റവന്യു, കൃഷി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ എത്തി നഷ്‌ടം വിലയിരുത്തി തുടങ്ങി. മീനച്ചില്‍ തഹസീല്‍ എസ്‌. ശ്രീജിത്ത്‌, വില്ലേജ്‌ ഓഫീസര്‍ ബിന്ദു തോമസ്‌, വില്ലേജ്‌ അസിസ്‌റ്റന്റ്‌ ബിനോയ്‌ ജോസഫ്‌, ഫീല്‍ഡ്‌ അസിസ്‌റ്റന്റ്‌ ബിജു അഗസ്‌റ്റ്യന്‍ തുടങ്ങിയവര്‍ നാശം വിലയിരുത്താന്‍ എത്തി.


വെളിയന്നൂര്‍ വില്ലേജില്‍ പൂര്‍ണമായി ഒന്നും ഭാഗികമായി 16 വീടും, രാമപുരം വില്ലേജില്‍ ഭാഗികമായി നാല്‌ വീടും തകര്‍ന്നതായും തഹസീല്‍ദാര്‍ എസ്‌. ശ്രീജിത്ത്‌ പറഞ്ഞു.
തോമസ്‌ ചാഴികാടന്‍ എം.പി., മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബൈജു ജോണ്‍, ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ സണ്ണി പുതിയിടം, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, ബ്ലോക്ക്‌ പഞ്ചായത്തംഗം രാജു ജോണ്‍ ചിറ്റേത്ത്‌, സിന്ധുമോള്‍ ജേക്കബ്‌, ശരണ്യ വിജയന്‍, ബിന്ദു സുരേന്ദ്രന്‍, സജേഷ്‌ ശശി, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ നാശം നേരിട്ട സ്‌ഥലങ്ങള്‍ സന്ദര്‍ശിച്ചു.
കൃഷി നാശം സംഭവിച്ചവര്‍ കൃഷി ഭവനില്‍ അറിയിക്കണമെന്ന്‌ കൃഷി ഓഫീസര്‍ അറിയിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s