Breaking News

ചിരിത്രം തിരുത്തി എസ്.എസ്.എല്‍.സി പരീക്ഷഫലം; 99.47% വിജയം

SSLC RESULT 2021

തിരുവനന്തപുരം : ചിരിത്രം തിരുത്തി എസ്.എസ്.എല്‍.സി പരീക്ഷഫലം. 99.47 വിജയശതമാനമെന്ന റെക്കോര്‍ഡോടെയാണ് സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ ഇക്കുറി പത്താം ക്ലാസ് എന്ന കടമ്ബ കടന്നത്. ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് പരീക്ഷ ഫലം പ്രഖ്യാപിച്ചത്. മൂന്ന് മണിമുതല്‍ പരീക്ഷഫലം വിവിധ വെബ്സൈറ്റുകളില്‍ ലഭിച്ച്‌ തുടങ്ങി.

4,21,887പേര്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയതില്‍ 4,19651 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. മുന്‍ വര്‍ഷം ഇത് 98.82 ശതമാനമായിരുന്നു. 0.65 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായി.

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി.

1,21,318 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 41906 പേരാണ് മുന്‍ വര്‍ഷം എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. 79412 എ പ്ലസില്‍ വര്‍ധനവ്.

എസ്.എസ്.എല്‍.സി പുതിയ സ്കീം അനുസരിച്ച്‌ പരീക്ഷ എഴുതിയ 645 പ്രൈവറ്റ് വിദ്യാര്‍ഥികളില്‍ ഉന്നതവിദ്യാഭ്യാസത്തിന് 537 പേരാണ് അര്‍ഹത നേടിയത്. 83.26 ആണ് വിജയശതമാനം. എസ്.എസ്.എല്‍.സി പഴയ സ്കീം അനുസരിച്ച്‌ പരീക്ഷ എഴുതിയ 346 പ്രൈവറ്റ് വിദ്യാര്‍ഥികളില്‍ 270 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 78.03 ആണ് വിജയശതമാനം.

വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല കണ്ണൂര്‍ -99.85 ശതമാനം

വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല -വയനാട് 98.13 ശതമാനം.

വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല -പാല 99.97ശതമാനം

വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല -വയനാട് 98.13 ശതമാനം.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല -മലപ്പുറം. മലപ്പുറത്ത് 7838 പേര്‍ക്ക് മുഴുവന്‍ എ പ്ലസ് നേടി.

ഗള്‍ഫില്‍ ഒമ്ബത് വിദ്യാലയങ്ങള്‍. 573 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 556 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 97.03 ശതമാനം. മൂന്ന് ഗള്‍ഫ് സെന്‍ററുകളില്‍ 100 ശതമാനം വിജയം നേടി.

ലക്ഷദ്വീപില്‍ ഒമ്ബത് പരീക്ഷ സെന്‍ററുകള്‍ 627 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 607 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 96.81 വിജയശതമാനം.

ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ സെന്‍റര്‍ -പി.കെ.എം.എച്ച്‌.എസ്.എസ് എടരിക്കോട് മലപ്പുറം ജില്ല -2076 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി.

കുറവ് പരീക്ഷ എഴുതിയ സെന്‍റര്‍ സെന്‍റ് തോമസ് എച്ച്‌.എസ്.എസ് നിരണം, പത്തനംതിട്ട -ഒരു വിദ്യാര്‍ഥിയാണ് ഇവിടെ പരീക്ഷ എഴുതിയത്.

ടി.എച്ച്‌.എസ്.എല്‍.സി, ടി.എച്ച്‌.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്‌.എസ്.എല്‍.സി എന്നിവയുടെ ഫലവും പ്രഖ്യാപിച്ചു. ടി.എച്ച്‌.എസ്.എല്‍.സിയില്‍ 48 സ്കൂളുകളിലായി 2889 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. 2881പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 99.72 ശതമാനമാണ് വിജയശതമാനം. 704 പേര്‍ മുഴുവന്‍ എ പ്ലസിനും അര്‍ഹത നേടി.

4,22,226 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കേരളത്തില്‍ ഓണ്‍ലൈന്‍ സ്കൂള്‍ സംവിധാനത്തില്‍നിന്ന് പൊതുപരീക്ഷ എഴുതിയ ആദ്യ ബാച്ചാണ് ഇത്.

കൈറ്റിന്‍റെ പോര്‍ട്ടലും ആപ്പും വഴി ഫലം അറിയാം.https://www.results.kite.kerala.gov.in എന്ന പ്രത്യേക വെബ്സൈറ്റിന് പുറമെ ‘സഫലം 2021’ എന്ന ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2021’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

താഴെപ്പറയുന്ന വെബ് സൈറ്റുകളിലും പരീക്ഷാഫലം ലഭിക്കുന്നതാണ്.

1. http://keralapareekshabhavan.in

2. https://sslcexam.kerala.gov.in

3. http://www.results.kite.kerala.gov.in

4. http://results.kerala.nic.in

5. http://www.prd.kerala.gov.in

6. http://www.sietkerala.gov.in

എസ്.എസ്.എല്‍.സി. (എച്ച്‌.ഐ) ഫലം http://sslchiexam.kerala.gov.in

ടി.എച്ച്‌.എസ്.എല്‍.സി. (എച്ച്‌.ഐ) ഫലം         http://thslchiexam.kerala.gov.in

ടി.എച്ച്‌.എസ്.എല്‍.സി. ഫലം http://thslcexam.kerala.gov.in

എ.എച്ച്‌.എസ്.എല്‍.സി. ഫലം http://ahslcexam.kerala.gov.in

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s