
അപകടസമയം വാച്ച് ടവറില്‍ നിരവധിയാളുകള്‍ ഉണ്ടായിരുന്നു. ഇവരില്‍ പലരും പരിഭ്രാന്തരായി സമീപത്തെ വനമേഖലയിലേക്ക് ചാടി. പരിക്കേറ്റ 35 പേരെ പോലീസും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും രക്ഷപെടുത്തി.
ജയ്പുര്‍: മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് 10 മരണം. രാജസ്ഥാനിലെ ജയ്പൂരിന് സമീപമുള്ള അമെര്‍ പാലസിലെ വാച്ച് ടവറിലാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
പ്രദേശത്ത് തെരച്ചില്‍-രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബത്തിന് ധനസഹായമായി നാല് ലക്ഷം രൂപ നല്‍കുമെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് അറിയിച്ചു.
Categories: National News, News