
പത്തനംതിട്ട : കാപ്പി കുടിക്കുംപോലെ നിസ്സാരമല്ല ചായം ചാലിച്ച് ചിത്രം രചിക്കുന്നത്. കാപ്പിപ്പൊടി ഉപയോഗിച്ച് കാപ്പി കുടിക്കുന്ന ലഘവത്തോടെ മുഖ്യമന്ത്രിയുടെ കൂറ്റന്‍ ചിത്രമൊരുക്കിയിരിക്കുകയാണ് പുത്തന്‍പീടിക സ്വദേശി മിലന് മോന്‍സി എന്ന വിദ്യാര്‍ഥി. ചിത്രം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയപ്പോഴാണ് കാപ്പിപ്പൊടിചിത്രം നിസ്സാരമെല്ലന്ന് മറ്റുള്ളവരും തിരിച്ചറിഞ്ഞത്. 10.5 മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ള കാന്‍വാസിലാണ് മുഖ്യമന്ത്രിയുടെ ചിത്രം മിലന് മോന്‍സി വരച്ചത്. കോഫി ആര്‍ട്ട് ശൈലിയില്‍ കാപ്പിപ്പൊടിയുടെ നിറം ഉപയോഗിച്ച് എട്ട് മണിക്കൂര്‍കൊണ്ടാണ് ഒരുക്കിയത്.
രണ്ടു കിലോയോളം കാപ്പിപ്പൊടി ഉപയോഗിച്ചു.
കുട്ടിക്കാലം മുതല്‍ ചിത്രം വരക്കുന്ന മിലന് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയാണ് കോഫി ആര്‍ട്ട് എന്ന ശൈലി തിരഞ്ഞെടുത്തത്. പിണറായി വിജയനോടുള്ള സ്നേഹവും അദ്ദേഹം വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തിയ സന്തോഷവും കാരണമാണ് വരക്കാന്‍ അദ്ദേഹത്തെതന്നെ തെരഞ്ഞെടുത്തതെന്ന് മിലന് പറയുന്നു.
മുമ്പ് റെക്കോഡ് നേടിയ പന്തളം സ്വദേശിയായ സുഹൃത്താണ് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇതനുസരിച്ച് ഇലന്തൂര്‍ സെന്റ് തോമസ് ബഥനി സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് ചിത്രരചന നടത്തിയത്. ഇതിന്റെ മുഴുവന്‍ സമയവും വിഡിയോയില്‍ പകര്‍ത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് അധികൃതര്‍ക്ക് അയച്ചുനല്‍കുകയായിരുന്നു. മിലന്റെ പെര്‍ഫോമന്‍സിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള ഇ-മെയില്‍ ഈ മാസം എട്ടിനാണ് ലഭിച്ചത്.
വിവരം അറിഞ്ഞ് പത്തനംതിട്ട നഗരസഭ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് വികസനകാര്യ സ്ഥിരം സമിതി ചെയര്മാന് കെ. അജിത് കുമാറിനൊപ്പം മിലനെ വീട്ടിലെത്തി അഭിനന്ദിച്ചു. തെന്റ ചിത്രം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തണമെന്ന മിലന്റെ ആഗ്രഹം സഫലമാക്കാന്‍ ഇടപെടുമെന്ന് അദ്ദേഹം ഉറപ്പ് നല്കി.
പുത്തന്‍പീടിക തുണ്ടുമണ്ണില്‍ മോന്‍സി തോമസിെന്റയും മിനിയുടെയും മകനാണ് മിലന്. കാന്‍വാസ് ഒട്ടിച്ചുതയാറാക്കാനും ഇതിെന്റ വിഡിയോ പകര്‍ത്താനും ഒക്കെ ഒപ്പമുണ്ടായിരുന്നത് സുഹൃത്തുക്കളായ സജിന്‍ ജോണ്‍ എബ്രഹാം, അഭിഷേക് മധു, ജിബിന്‍ റെജി, അനന്തു വിശ്വനാഥ് എന്നിവരാണ്. മിലന് പിന്തുണയും പ്രോത്സാഹനവും ആത്മവിശ്വാസവുമേകി കൂടെയുള്ളത് ഇരട്ടസഹോദരന് മെല്വിന് മോന്‍സിയാണ്. ഇരുവരും കോന്നി എം.എം.എന്‍.എസ് കോളജിലെ ബി.കോം അവസാനവര്‍ഷ വിദ്യാര്‍ഥികളാണ്.
Categories: News, Pathanamthitta