Crime News

വയനാട്ടിലെ ഇരട്ട കൊലപാതകം ; ഒരുമാസം ആയിട്ടും അന്വേഷണം എങ്ങും എത്താതെ

നെല്ലിയമ്പം ഇരട്ട കൊലപാതകം

പനമരം : യനാടിനെ നടുക്കി ഇരട്ടക്കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നു. സംഭവത്തിന് ഒരു മാസം തികയുമ്പോഴും പ്രതികള്‍ കാണാമറയത്തു തന്നെയാണ്. ജനങ്ങള്‍ ഉണര്‍ന്നിരിക്കുമ്ബോള്‍ നടന്ന കൊലപാതകമായിട്ടും കാര്യമായ തുമ്ബുണ്ടാക്കാനോ പ്രതികളെ പിടിക്കാനോ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. വയോധികരായ താഴെ നെല്ലിയമ്ബം പത്മാലയത്തില്‍ കേശവന്‍, ഭാര്യ പത്മാവതി എന്നിവരാണ് കഴിഞ്ഞ 10 ന് രാത്രി 8.30 നു മുഖംമൂടികളുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇവരോട് മുന്‍വൈരാഗ്യം ആര്‍ക്കും ഉണ്ടായിരുന്നില്ല.

ഇതോടെ മോഷണ ശ്രമത്തിനിടയിലെ കൊലപാതകം എന്ന നിലയിലാണ് അന്വേഷണം മുന്നോട്ടു പോയത്. എന്നാല്‍, ഇപ്പോള്‍ ഇക്കാര്യത്തിലും പൊലീസിന് സംശയമുണ്ട്.

കൊലപാതകത്തെ തുടര്‍ന്ന് മാനന്തവാടി ഡിവൈഎസ്‌പി എ.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സ്ഥലത്ത് ക്യാംപ് ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ചില സൂചനകളല്ലാതെ പ്രതിയിലേക്ക് നേരിട്ടെത്തുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. സംഭവശേഷം മുങ്ങിയ പ്രതികള്‍ക്കായി സമഗ്ര അന്വേഷണം നടത്തുന്ന പൊലീസ് സംഘം നാട്ടുകാരെയും ബന്ധുക്കളെയും തൊഴിലാളികളെയും പലകുറി ചോദ്യം ചെയ്‌തെങ്കിലും പ്രതികളിലേക്കെത്താന്‍ സാധിച്ചിട്ടില്ല.

ഇരട്ടക്കൊലപാതക ശേഷം പ്രതികള്‍ തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെ പോയതും സംഭവ ദിവസം മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തുന്നതു വരെ സംസാരിച്ചിരുന്ന കേശവന്റെ ഭാര്യ പത്മാവതിയോട് വിവരങ്ങള്‍ ചോദിച്ചറിയാതിരുന്നതും പൊലീസിന് തിരിച്ചടിയായി. സംഭവം നടന്നയുടന്‍ വീട്ടിലെത്തിയവരോട് ഇവര്‍ പറഞ്ഞ വിവരങ്ങള്‍ വച്ചാണ് അന്വേഷണം നീങ്ങുന്നത്. പൊലീസ് ആശുപത്രിയില്‍ എത്തി വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചിരുന്നെങ്കിലും മാരകമായി പരുക്കേറ്റ പത്മാവതിക്ക് പറയാന്‍ കഴിഞ്ഞിരുന്നില്ല. നെല്ലിയമ്ബത്ത് സ്‌കൂള്‍ റോഡില്‍ വീട് വാടകയ്ക്ക് എടുത്ത് അപ്പപ്പോഴുള്ള അന്വേഷണ വിവരങ്ങള്‍ ക്രോഡീകരിച്ചാണ് സംഘം മുന്നോട്ടു നീങ്ങുന്നത്.

സംഭവം നടന്ന വീടിനടുത്തു കണ്ടെത്തിയ രക്തക്കറ പുരണ്ട തുണിയുടെ ഭാഗവും സിഗരറ്റ് പാക്കറ്റിനെക്കുറിച്ചുമുള്ള അന്വേഷണവും ഇപ്പോഴും നടക്കുന്നുണ്ട്. ഇതിനോടകം വീടിനടുത്തും സമീപ പ്രദേശത്തുള്ള ഒട്ടേറെ പേരുടെ കൈകാല്‍ വിരലടയാളങ്ങളും മുഖത്തിന്റെ പടങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. പലരെയും വിളിച്ചു വരുത്തി പലതരത്തില്‍ ചോദ്യം ചെയ്യുന്നതിന് പുറമേ ചിലരുടെ ഫോണുകളിലേക്കു വിളിച്ച്‌ പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സംഭവത്തിന് മുന്‍പും ശേഷവും പ്രദേശത്തു നിന്ന് കാണാതായവരെയും തിരിച്ചെത്തിയവരെയും കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ തെളിയിച്ച കാസര്‍കോട് ഡിവൈഎസ്‌പി പി.പി. സദാനന്ദനും അന്വേഷണത്തിന് മുന്‍പന്തിയില്‍ തന്നെയുണ്ട്. ഇരട്ടക്കൊലപാതക ശേഷം പനമരം പൊലീസ് സ്റ്റേഷനു കീഴില്‍ പകല്‍ വെട്ടത്ത് നടന്ന മോഷണത്തിനും മോഷണശ്രമത്തിനും ചില സൂചനകള്‍ ലഭിച്ചതല്ലാതെ പ്രതികളെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇതില്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. അതേസമയം, പ്രതിയെ ഉടന്‍ പിടികൂടുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ആവര്‍ത്തിക്കുന്നത്.

കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പരിസരത്ത് എവിടെയെങ്കിലും ഉപേക്ഷിച്ചോ എന്നറിയാന്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചും കിണര്‍ വറ്റിച്ചും പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. ഇരട്ടക്കൊല ആസൂത്രിതമെന്ന സംശയം ഏറുമ്ബോള്‍ മോഷണശ്രമത്തിനിടെയാണു വയോധികര്‍ കൊല്ലപ്പെട്ടതെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ കൊല നടത്തിയവര്‍ പ്രഫഷനല്‍ ടീം ആണെന്ന സംശയവുമുണ്ട്.

വീട്ടില്‍ നിന്ന് വസ്തുവകകള്‍ നഷ്ടപ്പെടാത്തതിനാല്‍ ആദ്യദിനം തന്നെ കൊലപാതകം ആസൂത്രിതമെന്ന നിലയിലേക്ക് നീങ്ങിയിരുന്നു. കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് പ്രതികള്‍ എത്തിയതെന്നും കരുതുന്നു. കൊലപാതകികള്‍ അകത്ത് കടന്നത് വീടിന്റെ പിറകിലെ ജനലഴി ഊരിമാറ്റിയതിനു ശേഷമെന്നാണ് സൂചന. വീടിനു പിറകിലുള്ള പഴയ രീതിയിലുള്ള ഒരു ജനലിന്റെ 2 അഴികള്‍ എടുത്തു മാറ്റിയ നിലയിലാണ്. കൂടാതെ കൃത്യം നടത്തിയത് ഇടം കയ്യനും ചെറിയ കാല്‍പാദവും ഉള്ളവനാണോ എന്ന സംശയവും പൊലീസിനുണ്ട് . 2 പേര്‍ക്കും കുത്തു കിട്ടിയത് വച്ച്‌ നോക്കുമ്ബോള്‍ ഇടംകയ്യനാകാനാണ് എന്ന സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s