Crime News

ചികിത്സ സഹായം അഭ്യർത്ഥിച്ച് തട്ടിപ്പ് നടത്തിയ അമ്മയും മകളും അറസ്റ്റിൽ,മകൻ ഒളിവിൽ

വരാപ്പുഴ : രോഗബാധിതയായ മൂന്നരവയസുകാരിക്കു ലഭിക്കേണ്ടിയിരുന്ന ചികിത്സാസഹായം വ്യാജപോസ്‌റ്റുണ്ടാക്കി തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. പാല ഓലിക്കല്‍ മറിയാമ്മ സെബാസ്‌റ്റ്യന്‍ (59), മകള്‍ അനിത (29) എന്നിവരെയാണ്‌ ചേരാനെല്ലൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മറിയാമ്മയുടെ മകന്‍ അരുണ്‍ ഒളിവിലാണ്‌. മൂന്ന്‌ വര്‍ഷം മുമ്ബ്‌ പാലായിലെ സഹകരണബാങ്കില്‍നിന്ന്‌ പണം തട്ടിയ കേസിലെ പ്രതിയാണു മറിയാമ്മ.
പെരുമ്ബാവൂര്‍ രായമംഗലം സ്വദേശി പ്രവീണിന്റെ മകളുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യർത്ഥന നടത്തിയായിരുന്നു തട്ടിപ്പ്‌. അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയുടെ ചികിത്സക്കായി ചാരിറ്റി പ്രവര്‍ത്തകനായ ഫറൂക്ക്‌ ചെര്‍പ്പളശേരി മുഖാന്തിരം സാമൂഹിക മാധ്യമങ്ങളില്‍ സഹായം അഭ്യര്‍ഥിച്ച്‌ പോസ്‌റ്റ്‌ ഇട്ടിരുന്നു.

ഇതുപയോഗിച്ച്‌ വ്യാജപോസ്‌റ്റ്‌ തയാറാക്കിയായിരുന്നു തട്ടിപ്പ്‌. വ്യാജപോസ്‌റ്റില്‍ പ്രവീണിന്റെ മകളുടെ ചിത്രത്തിനും മറ്റു വിവരങ്ങള്‍ക്കും ഒപ്പം പ്രതികളുടെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പറും ഗൂഗിള്‍പേ നമ്പറുമാണ്‌ കൊടുത്തിരുന്നത്‌. ഒരു ലക്ഷത്തിലേറെ രൂപ പ്രതികളുടെ അക്കൗണ്ടിലേക്കു ലഭിച്ചതായും കണ്ടെത്തി. കഴിഞ്ഞ ഏഴിനാണു വ്യാജപോസ്‌റ്റിനെപ്പറ്റി വിവരം ലഭിച്ചത്‌. പ്രവീണിനു പരിചയമുള്ള ഡോക്‌ടര്‍, കൃപാസനം പ്രസാദവരമാതാവ്‌ എന്ന ഫെയ്‌സ്‌ബുക്ക്‌അക്കൗണ്ടിലാണ്‌ വ്യാജ പോസ്‌റ്റ്‌ കണ്ടത്‌. തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ബാങ്ക്‌ അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്തിയത്‌.

ചികിത്സാത്തുക തട്ടിയെടുത്ത കേസില്‍ പിടിയിലായത്‌ ബാങ്ക്‌ തട്ടിപ്പ്‌ കേസിലെ പ്രതി

പാലാ : കുട്ടിയുടെ ചികിത്സാ സഹായം തട്ടിയെടുത്ത കേസില്‍ എറണാകുളം ചേരാനല്ലൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത മുന്‍ ബാങ്ക്‌ ജീവനക്കാരി മൂന്ന്‌ വര്‍ഷം മുമ്ബ്‌ പാലായിലെ സഹകരണബാങ്കില്‍നിന്ന്‌ പണം തട്ടിയ കേസിലെ പ്രതി. പാലാ ഓലിക്കല്‍ മറിയാമ്മ(59), മകള്‍ അനിത എന്നിവരെയാണ്‌ ചേരാനെല്ലൂര്‍ പോലീസ്‌ പിടികൂടിയത്‌.
പാലായിലെ സഹകരണബാങ്കില്‍ കാഷ്യറായിരുന്ന മറിയാമ്മ, ബാങ്കില്‍നിന്ന്‌ പല തവണയായി 50 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്‌. കാഷ്യറായിരിക്കെ ബാങ്ക്‌ ലോക്കറില്‍ സൂക്ഷിച്ചിരുന്ന തുകയില്‍നിന്ന്‌ ലക്ഷങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. തട്ടിയെടുത്ത പണം വെളുപ്പിച്ച കേസിലും കള്ളനോട്ട്‌ നിര്‍മാണകേസിലും മകന്‍ അരുണ്‍ പ്രതിയാണ്‌. വിദേശത്ത്‌ പഠനാവശ്യത്തിനെന്ന വ്യാജേന, വ്യാജരേഖകള്‍ നല്‍കി ബാങ്കില്‍നിന്ന്‌ 25 ലക്ഷം വായ്‌പ എടുക്കുകയും നന്മ ഫണ്ടില്‍നിന്ന്‌ ലക്ഷങ്ങളുടെ സഹായധനം തട്ടിയെടുക്കുകയും ചെയ്‌തെന്ന കേസില്‍ മകള്‍ അനിതയും പ്രതിയാണ്‌. ഇതുസംബന്ധിച്ച കേസ്‌ കോടതിയില്‍ തുടരുന്നതിനിടെയാണ്‌ ചികിത്സാസഹായ തട്ടിപ്പില്‍ മറിയാമ്മയും മകളും കുടുങ്ങിയത്‌.
കേസില്‍പെട്ട്‌ പിടിയിലായശേഷം ജാമ്യത്തിലിറങ്ങിയ കുടുംബം പിന്നീട്‌ എറണാകുളം വൈറ്റിലയിലയിലേക്ക്‌ താമസം മാറ്റുകയായിരുന്നു. മറിയാമ്മ പാലായിലെ ബാങ്കില്‍നിന്ന്‌ തട്ടിയ പണം മകന്‍ അരുണ്‍ ക്യാഷ്‌ ഡിപ്പോസിറ്റ്‌ മെഷീന്‍ വഴി സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നാണ്‌ അന്വേഷകസംഘം കണ്ടെത്തിയത്‌. ഇത്തരത്തില്‍ പാലാ ഫെഡറല്‍ ബാങ്ക്‌ ശാഖയുടെ സി.ഡി.എമ്മില്‍ നിക്ഷേപിച്ച തുകയില്‍ കള്ളനോട്ടുകള്‍ കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ്‌ അരുണും അമ്മ മറിയാമ്മയും പിടിയിലായത്‌. പാലായില്‍ ഫോട്ടോസ്‌റ്റാറ്റ്‌ സ്‌ഥാപനം നടത്തുവരുകയായിരുന്നു അരുണ്‍. സ്‌ഥാപനത്തില്‍നിന്ന്‌ കളര്‍ പ്രിന്റര്‍ പോലീസ്‌ പിടിച്ചെടുത്തിരുന്നു. 2000 രൂപയുടെ അഞ്ച്‌ നോട്ടുകളാണ്‌ കണ്ടെത്തിയത്‌. കേസിനെത്തുടര്‍ന്ന്‌ മറിയാമ്മയെ ബാങ്ക്‌ ജോലിയില്‍നിന്ന്‌ പിരിച്ചുവിട്ടിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s