
ഇടുക്കി : രാജാക്കാട് പഴയവിടുതിക്ക് സമീപം മാരാര്‍ സിറ്റിയില്‍ മദ്യപിച്ചുണ്ടായ വഴക്കിനെ തുടര്‍ന്ന് സുഹൃത്തിനെ അതിഥി തൊഴിലാളികള്‍ കൊന്ന് കുഴിച്ചുമൂടി. ഛത്തീസ്ഗഡ് സ്വദേശി ഗദ്ദുവിനെ (40) ആണ് ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് സ്വദേശികളായ ദേവചരണ്‍ (46) ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. രാജാക്കാട് സ്വദേശിയുടെ ഏലത്തോട്ടത്തില്‍ ജോലിചെയ്തിരുന്ന നാലുപേരും മാരാര്‍സിറ്റിയില്‍ ഒരു താല്‍ക്കാലിക കെട്ടിടത്തിലാണ് താമസം.
ബുധനാഴ്ച രാത്രി പണികഴിഞ്ഞ് മദ്യപിച്ചുകൊണ്ടിരുന്ന സുഹൃത്തുക്കള്‍ തമ്മില്‍ വഴക്കുണ്ടായി.
തുടര്‍ന്ന് ഗദ്ദുവിനെ ദേവചരണണ് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം താമസ സ്ഥലത്തിന്റെ പിന്നില്‍ കുഴിയെടുത്ത് കുഴിച്ചുമൂടി.
വ്യാഴാഴ്ച രാവിലെ സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് രാജാക്കാട് പൊലീസ് ഇന്‍സ്പെക്ടര്‍ എച്ച്. എല്‍ ഹണിയുടെ നേതൃത്വത്തില്‍ പൊലീസെത്തി മൂവരെയും കസ്റ്റഡിയിലെടുത്തു. ആര്.ഡി.ഒ, സയന്റിഫിക് വിദഗ്ധര്‍, ഫോറന്‍സിക് വിഭാഗം എന്നിവര്‍ എത്തിയ ശേഷം മൃതദേഹം പുറത്തെടുക്കും
Categories: Crime News, District, Idukki, Murder, News