
തിരുവനന്തപുരം : ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്താണ് സംഭവം. വണ്ടിത്തടം, പാപ്പാന്‍ചാണി എന്നിവിടങ്ങളിലെ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഒന്‍പതുപേരെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. പാപ്പാന്‍ചാണി വണ്ടിത്തടം സ്വദേശികളായ നിഖില്‍(19), രഞ്ചുലാല്‍(20), അഖില്‍(23), അനീഷ്(25), രത്നാജ്(37), ജിത്തുജയന്(24), നിധീഷ്(19), രാഹുല്‍(30), അനില്‍(32) എന്നിവരെയാണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഒരു ചേരിയിലെ യുവാക്കളുടെ സംഘത്തലവന്റെ ഓട്ടോറിക്ഷയില്‍ എതിര്‍ചേരിയിലെ സംഘത്തിലെ ആളുടെ ബൈക്ക് തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അടിപിടിയിലും വെട്ടിപ്പരിക്കേല്പ്പിക്കലിലുമായി കലാശിച്ചതെന്ന് തിരുവല്ലം പോലീസ് പറഞ്ഞു.
തര്‍ക്കത്തെ തുടര്‍ന്ന് ഇരുചേരിയിലെയും സംഘങ്ങളെത്തി പരസ്പരം വാളും വെട്ടുകത്തിയുമുപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരുവല്ലം ഇന്‍സ്പെക്ടര്‍ സുരേഷ് വി.നായര്‍, എസ്.ഐ.മാരായ ബിപിന്‍ പ്രകാശ്, വൈശാഖ്, മനോഹരന്, വേണു, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ ജയിംസ്, സി.പി.ഒ.മാരായ അജിത്, പ്രകാശ്, രാജീവ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.
Categories: District, News, Thiruvananthapuram