
തിരുവനന്തപുരം : സഹോദരങ്ങളായ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച നാലംഗ സംഘത്തിലെ രണ്ടു പേരെ പൊലീസ് പിടികൂടി. കണ്ണമ്മൂല ചെന്നിലോട് മൂലയില്‍ വീട്ടില്‍ അശ്വിന് (20), പേട്ട കാക്കോട് ലെയിന്‍ പുത്തന്‍വീട്ടില്‍ ആദിത്യന് (21) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് 6.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേട്ട കുടവൂര്‍ ജംഗ്ഷന് സമീപമുള്ള ഇടറോഡില്‍ വച്ച് സ്ഥലവാസികളും സഹോദരങ്ങളുമായ ജിത്തു, ജിതിന് എന്നിവരെ നാലംഗസംഘം ക്രൂരമായി മര്‍ദ്ദിക്കുകയും വടിവാളുകൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പ്രതികള്‍ക്ക് കഞ്ചാവ് കച്ചവടമാണെന്ന് പറഞ്ഞുപരത്തി എന്നാരോപിച്ചായിരുന്നു അക്രമം.
ശംഖുംമുഖം അസി. കമ്മിഷണര്‍ ഡി.കെ. പൃഥിരാജിന്റെ നേതൃത്വത്തില്‍ പേട്ട എസ്.എച്ച്.ഒ ബിനുകുമാര്‍, എസ്.ഐമാരായ നിയാസ്, സതീഷ്കുമാര്‍, സി.പി.ഒമാരായ പ്രശാന്ത്, പ്രകാശ്, ശ്യാം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഒളിവില്‍ കഴിയുന്ന മറ്റു പ്രതികള്‍ക്കായി പ്രത്യേകസംഘം അന്വേഷണം തുടരുകയാണ്.
Categories: Crime News, District, News, Thiruvananthapuram