
പുല്പള്ളി : യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായതിനു പിന്നാലെ യുവാക്കള്‍ക്കെതിരെ കേസെടുത്ത് പുല്പള്ളി പൊലീസ്. പുല്പള്ളി വണ്ടിക്കടവിലെ എട്ടു യുവാക്കളാണ് നാടന്‍ ചാരായ വില്പനയുമായി ബന്ധപ്പെട്ട വിഡിയോ ഷൂട്ട് ചെയ്തത്.
വാറ്റുചാരായത്തിന്റെ പേരില്‍ വാക്കേറ്റമുണ്ടാകുന്നതും പിന്നീട് കൂട്ടത്തല്ലില്‍ കലാശിക്കുന്നതുമായിരുന്നു വിഡിയോ. വിഡിയോ യൂട്യൂബിലിട്ടതോടെ യഥാര്‍ഥ സംഭവമാണെന്നായിരുന്നു പലരും കരുതിയത്. പിന്നീടാണ് ഇതിന്റെ സത്യാവസ്ഥ പുറംലോകം അറിയുന്നത്.
വിഡിയോയുമായി ബന്ധപ്പെട്ട് മാസ്ക് ധരിക്കാത്തതിനും കൂട്ടംകൂടിയതിനുമടക്കം കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനാണ് കേസ്.
സംഘത്തെ 1000 രൂപ പിഴയടപ്പിച്ച് വിട്ടയച്ചു. അനീഷ്, റോബിന്, ശ്രീക്കുട്ടന്, രമേശ്, സിനു, അബിന്‍, യുജിന്‍, രാഹുല്‍, വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് വിഡിയോ എടുത്തത്.