
തൃശൂർ : കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്ക് പിന്നാലെ പ്രതിദിനം ഇന്ധനവില വർധിപ്പിക്കുന്ന നടപടികൾക്കെതിരെ ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ (AKTA) ധർണ നടത്തി. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സംഘടന ആരോപിച്ചു.കളക്ട്രേറ്റിന് മുമ്പിൽ നടന്ന ധർണ ജില്ലാ സെക്രട്ടറി എം. കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. സത്യശീലൻ അധ്യക്ഷനായി. ട്രഷറർ പി.എം. പുഷ്പകുമാരി, അമ്മിണി കുമാരൻ, ജലജ അരവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു
Categories: District, Fuel prices, News, Thrissur