District

04.07.2021 | രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും കൂട്ടി;കോഴിക്കോട് പെട്രോൾ വില 100 കടന്നു

Petrol price hike

തിരുവനന്തപുരം : രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 29 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ കോഴിക്കോടും പെട്രോള്‍ വില നൂറ് കടന്നു. പെട്രോളിന് 100.06 രൂപയും, ഡീസലിന് 94.62 രൂപയുമാണ് കോഴിക്കോട് ഞായറാഴ്ചത്തെ വില. സംസ്ഥാനത്ത് പെട്രോള്‍ വില ആദ്യം 100 കടന്നത് തിരുവനന്തപുരത്താണ്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വിലയും തലസ്ഥാനത്താണ്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 101.49 രൂപയും, ഡീസലിന് 95.94 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 99.73 രൂപയും, ഡീസലിന് 94.28 രൂപയുമായി. അതേസമയം എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും പെട്രോള്‍ വില 100 രൂപ കടന്നു.

നേര്യമംഗലത്ത് 100രൂപ 11 പൈസയും കുട്ടമ്ബുഴയില്‍ 100രൂപ 5 പൈസയുമാണ് ഒരു ലിറ്റര്‍ പെട്രോളിന് വില ഈടാക്കുന്നത്.

രാജ്യത്ത് മറ്റിടങ്ങളിലും പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 100 രൂപയിലേക്ക് അടുക്കുന്നു. ഇന്ന് ഡല്‍ഹിയിലെ പെട്രോള്‍ ലിറ്ററിന് 99.51 രൂപയിലെത്തി. രാജ്യത്തൊട്ടാകെയുള്ള 11 സംസ്ഥാനങ്ങളില്‍ പെട്രോളിന്റെ വില ലിറ്ററിന് 100 രൂപ കടന്നിട്ടുണ്ട്.

പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയില്‍ വില എല്ലാ ദിവസവും മാറ്റം വരുത്തുകയും രാവിലെ 6 ന് പുതിയ വില പുറത്തിറക്കുകയും ചെയ്യുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം മെയ് നാല് മുതല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങി. അത് ഇപ്പോഴും തുടരുകയാണ്. ഇതുവരെ രാജ്യത്തെ പല നഗരങ്ങളിലും പെട്രോളിന്റെ വില ലിറ്ററിന് 100 രൂപ കവിഞ്ഞു. മുംബൈ, ചെന്നൈ, രത്‌നഗിരി, ഔറംഗബാദ്, ജയ്‌സാല്‍മീര്‍, ഗംഗനഗര്‍, ഹൈദരാബാദ്, ലേ, ബന്‍സ്വര, ഇന്‍ഡോര്‍, ജയ്പൂര്‍, ഭോപ്പാല്‍, ഗ്വാളിയോര്‍, ഗുണ്ടൂര്‍, കാക്കിനട, ചിക്മഗളൂര്‍, ശിവമോഗ, പട്ന, തിരുവനന്തപുരം, കോഴിക്കോട് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

രാജ്യത്തൊട്ടാകെയുള്ള 11 സംസ്ഥാനങ്ങളില്‍ പെട്രോളിന്റെ വില ലിറ്ററിന് 100 രൂപ കവിഞ്ഞു. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, ജമ്മു കശ്മീര്‍, ഒഡീഷ, തമിഴ്‌നാട്, ലഡാക്ക്, ബീഹാര്‍ എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍. കൂടാതെ കേരളം ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങളിലെ കുറച്ച്‌ പ്രദേശങ്ങളിലും പെട്രോള്‍ വില 100 കടന്നു. ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലില്‍ പെട്രോളിന്റെ വില ലിറ്ററിന് 107.43 രൂപയാണ്. രാജ്യത്തു പെട്രോള്‍ വില ഏറ്റവും കൂടുതലുള്ളത് രാജസ്ഥാനിലെ ഗംഗനഗറില്‍ ആണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s