
കോഴിക്കോട് : വിദേശത്തു നിന്നും കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന സംഘത്തിന്റെ തലവന്‍ അറസ്റ്റില്‍. കൊടുവള്ളി സ്വദേശി ആവിലോറ അബൂബക്കറാണ് അറസ്റ്റിലായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്.
സ്വര്‍ണവുമായി മുങ്ങിയ കാരിയറെ പിടികൂടാന്‍ ക്വട്ടേഷന്‍ കൊടുത്ത സംഭവത്തിലാണ് അബൂബക്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2018 ലായിരുന്നു ഇത്. വര്‍ഷങ്ങളായി ഇയാളുടെ നേതൃത്വത്തിലുള്ള സംഘം വിദേശത്തു നിന്നും സ്വര്‍ണം കടത്തി വരുന്നുണ്ടെന്നാണ് വിവരം.
ഒന്നര കിലോ സ്വര്‍ണമാണ് കുന്ദമംഗലം സ്വദേശിയും സംഘവും ചേര്‍ന്ന് അബൂബക്കറില്‍ നിന്നും തട്ടിയത്. ഷാര്‍ജയില്‍ നിന്നും അബൂബക്കറും, കൂട്ടാളി സമീറും ചേര്‍ന്ന് നല്കിയ സ്വര്‍ണമായിരുന്നു ഇത്.
എന്നാല്‍ ഇവര്‍ മുങ്ങിയതോടെ കണ്ടെത്താന്‍ 10 ലക്ഷം രൂപയ്ക്ക് അബൂബക്കര്‍ ക്വട്ടേഷന്‍ നല്കി.
കാക്ക രജ്ഞിത്തിനാണ് ക്വട്ടേഷന്‍ നല്‍കിയിരുന്നത്. ഇയാളും സംഘവും ചേര്‍ന്ന കുന്ദമംഗലം സ്വദേശിയെ തട്ടിക്കൊണ്ടു പോകുകയും ഒരു മാസം ഉപദ്രവിക്കുകയും ചെയ്തു.
സംഭവത്തില്‍ അബൂബക്കറിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം അബൂബക്കറിനെ തടയുകയായിരുന്നു.
Categories: Crime News, District, Gold smuggling, Kozhikode, News
Interesting article
LikeLike
Thank you
LikeLike