Crime News

സ്ത്രീധന പീഡനം ; ഗർഭിണിയായ യുവതിയെയും പിതാവിനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി : ആലുവ ആലങ്ങാട് ഗര്‍ഭിണിയായ യുവതിയെയും പിതാവിനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് പറവൂര്‍ മന്നം തോട്ടത്തില്‍ പറമ്ബ് വീട് മുഹമ്മദലി ജവഹര്‍ (28) ഇയാളുടെ സുഹൃത്തായ മന്നം മില്ലുപടി മങ്ങാട്ട് പറമ്ബില്‍ വീട്ടില്‍ സഫല്‍ (26) എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തികിന്റെ നേതൃത്യത്തില്‍ ആലുവ വെസ്റ്റ് ഇന്‍സ്‌പെക്ടര്‍ എം.ആര്‍. മൃദുല്‍ കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ജി. അജയകുമാര്‍, എ.എസ്.ഐ മാരായ സി.കെ.രാമചന്ദ്രന്‍, ഇ.ടി. ജയകൃഷ്ണന്‍, എസ്.സി.പി.ഒ എം. സജിത്ത്, സി.പി.ഒ മാരായ നൗഫല്‍, മുരുകേശന്‍, ഡബ്ല്യു.എസ്സ്.സി.പി.ഒ ഫിലോമിന ഷിജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസമാണ് ഇരുവര്‍ക്കും നേരെ ആക്രമണമുണ്ടായത്. യുവതിയെയും,പിതാവിനെയും സ്ത്രീധനം കൂടുതല്‍ നല്കണമെന്നാവശ്യപ്പെട്ടാണ് മര്‍ദിച്ചത്. ഇത് തടയാന്‍ ശ്രമിച്ച യുവതിയുടെ പിതാവിനും മര്‍ദനത്തില്‍ പരിക്കേറ്റു. ഇരുവരും പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.

കഴിഞ്ഞദിവസം യുവതിയെ മതിലില്‍ ചാരിനിര്‍ത്തി ചവിട്ടിയെന്നും ഇത് തടയാന്‍ ശ്രമിച്ചതിനാണ് തന്നെ മര്‍ദിച്ചതെന്നും യുവതിയുടെ പിതാവ് പറഞ്ഞിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s